മുലയൂട്ടുന്ന അമ്മമാര്‍ ഈ ഭക്ഷണ സാധനങ്ങള്‍ നിര്‍ബന്ധമായും കഴിക്കണം

രേണുക വേണു| Last Modified വ്യാഴം, 10 ഓഗസ്റ്റ് 2023 (14:59 IST)

മുലപ്പാല്‍ വര്‍ധിക്കാന്‍ പോഷക ഗുണങ്ങളുള്ള ഭക്ഷണങ്ങളായിരിക്കണം മുലയൂട്ടുന്ന അമ്മമാര്‍ കഴിക്കേണ്ടത്. ജനിച്ച കുഞ്ഞിന് ആറ് മാസം വരെ മുലപ്പാല്‍ മാത്രമേ നല്‍കാന്‍ പാടുള്ളൂ. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ ആരോഗ്യം നന്നാകണമെങ്കില്‍ മുലയൂട്ടുന്ന അമ്മമാര്‍ തങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിലും ശ്രദ്ധിക്കണം.

മുലയൂട്ടുന്നവര്‍ ഉലുവ നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പ്രസവാനന്തരം മുലപ്പാലിന്റെ ഉല്‍പ്പാദനം കൂടാന്‍ ഉലുവ സഹായിക്കും. ഉലുവയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്.

പ്രോട്ടീന്‍, വിറ്റാമിന്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ ബദാം, അണ്ടിപ്പരിപ്പ്, വാള്‍നട്‌സ് തുടങ്ങിയ നട്‌സുകള്‍ നിര്‍ബന്ധമായും കഴിക്കണം. കാത്സ്യം അടങ്ങിയിരിക്കുന്നതിനാല്‍ ബദാം മുലയൂട്ടുന്നവര്‍ക്ക് കൂടുതല്‍ നല്ലതാണ്.

ബീന്‍സ്, പയര്‍വര്‍ഗങ്ങള്‍ എന്നിവ പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ഫൈറ്റോ ഈസ്ട്രജന്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. പ്രത്യേകിച്ച് ലാക്ടോജെനിക് പയര്‍വര്‍ഗമാണ് കടല. അതിനാല്‍ ഇവയൊക്കെ മുലയൂട്ടുന്ന അമ്മമാര്‍ നിര്‍ബന്ധമായും കഴിക്കുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :