നിസാരമല്ലിത്; ആരോഗ്യം താറുമാറാക്കുന്ന ചില ശീലങ്ങള്‍ ഇവയാണ്

നിസാരമല്ലിത്; ആരോഗ്യം താറുമാറാക്കുന്ന ചില ശീലങ്ങള്‍ ഇവയാണ്

  health , life style , food , habits , ആരോഗ്യം , പുകവലി , ശരീരം , രോഗങ്ങള്‍ , ജീവിത രോഗങ്ങള്‍
jibin| Last Modified വ്യാഴം, 3 ജനുവരി 2019 (16:34 IST)
ആരോഗ്യം പകരുന്ന ഭക്ഷണങ്ങള്‍ കുറവില്ലാതെ കഴിച്ചാലും ചില ശീലങ്ങള്‍ ശരീരത്തിന് ദോഷം ചെയ്യും. മദ്യപാനവും പുകവലിയും, ലഹരി മരുന്നുകളുടെ ഉപയോഗവും ആരോഗ്യം നശിപ്പിക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍ ഇതിനൊപ്പം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും ഉണ്ടെന്നാണ് വിദഗ്ദര്‍ വ്യക്തമാക്കുന്നത്.

നിസാരമെന്ന് തോന്നിപ്പിക്കുന്ന ചില കാര്യങ്ങളാണ് ശരീരത്തിന്റെ ക്ഷമതയെ സ്വാധീനിക്കുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്രഭാതഭക്ഷണം ഒഴിവാക്കുക, ഒന്നിലധികം കാപ്പിയും ചായയും കുടിക്കുക എന്നീ ശീലങ്ങള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

ചെരുപ്പ് ധരിക്കാതെ നടക്കുന്നതും ഉറക്കമില്ലായ്‌മയും ശരീരത്തിന് തിരിച്ചടിയാണ്. അമിതമായി വ്യായാമം ചെയ്യുന്നതും മൂത്രമൊഴിക്കാതെ പിടിച്ചു നില്‍ക്കുന്നതും ദോഷകരമാണ്. സ്‌ത്രീകളാണ് ഈ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ കൂടുതലായി നേരിടുന്നത്.

മണിക്കൂറുകളോളം ഉറങ്ങുന്നതും ഹൃദയാരോഗ്യത്തിന് ആവശ്യമായ നടത്തം, ഓട്ടം എന്നിവ കുറയുന്നതും ആരോഗ്യം നശിപ്പിക്കും. ഭക്ഷണം സാവധാനത്തില്‍ ചവച്ചരച്ച് വേണം കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും വേണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :