ഒതുങ്ങിയ വയറിനായി നല്ല നാടൻ വിദ്യകളുണ്ട്!

ഒതുങ്ങിയ വയറിനായി നല്ല നാടൻ വിദ്യകളുണ്ട്!

Rijisha M.| Last Modified വ്യാഴം, 3 ജനുവരി 2019 (12:31 IST)
കുടവയർ കാരണം പലർക്കും പല പ്രശ്‌നങ്ങൾ ആണ്. എന്നാൽ കുടവയർ കുറയ്‌ക്കാൽ പലതും പരീക്ഷിച്ച് പരാജയപ്പെട്ടവരും വിരവധി പേരാണ്. നമ്മുടെ ഇന്നത്തെ മാറുന്ന ജീവിതവും ഭക്ഷണ ശൈലിയും തന്നെയാണ് ഇതിന് പ്രധാന വില്ലൻ ആകുന്നത്.
ഭക്ഷണം കഴിക്കാതിരിക്കുന്നത് കുടവയർ കുറയ്‌ക്കാനുള്ള ഒരു പരിഹാരമല്ല.

എന്നാൽ ഒതുങ്ങിയ സ്വന്തമാക്കാൻ നല്ല നാടൻ വിദ്യകൾ ഉണ്ട്. ഇതിനായി നമ്മൾ നമ്മുടെ ചില ശീലങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയാൽ മതി. അതിൽ പ്രധാനമാണ് വെള്ളം കുടിക്കുന്നത്. ദിവസവും എട്ടോ ഒന്‍പതോ ഗ്ലാസ്സ് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. ജലം ശരീരത്തിലെ കൊഴുപ്പിനെ പുറത്തേക്ക് കളയുന്നു

ശരീരത്തിൽ വെള്ളം കെട്ടിനിര്‍ത്തുന്നതിനും കൊഴുപ്പ് വർദ്ധിപ്പിക്കുന്നതിനും ഉപ്പ് കാരണമാകുന്നു. അതുകൊണ്ടുതന്നെ അമിതമായി ഉപ്പ് കഴിക്കരുത്. കറുവപ്പട്ട ചായയോ കറുവപ്പട്ട ഇട്ട് തിളപ്പിച്ച വെള്ളമോ കഴിക്കുന്നത് കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുന്നു

വയറ്റിലെ ചീത്ത കൊഴുപ്പിനെ പുറന്തള്ളുന്നതിന് അവക്കാഡോ പോലുള്ള പഴങ്ങള്‍ കഴിക്കുക. തൈര് കൊഴുപ്പിനെ ഇല്ലാതാക്കും. ഇളം ചൂടുള്ള വെള്ളത്തില്‍ അല്‍പം നാരങ്ങ നീര് പിഴിഞ്ഞൊഴിച്ച്‌ കുടിക്കുന്നതും കുടവയറിനെ ഒരുക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :