ഏലക്ക ക്യാൻസറിനെ തടയും ?

Sumeesh| Last Modified വ്യാഴം, 12 ജൂലൈ 2018 (13:11 IST)
നമ്മുടെ നാട്ടിൽ ഏറ്റവും വില കൽപ്പിക്കുന്ന സുഗന്ധ വ്യഞ്ജനങ്ങളിലൊന്നാണ്. എന്നാൽ ഏലക്ക നൽകുന്ന ആരോഗ്യ ഗുണങ്ങളെ കുറിച്ച് നമ്മൾ ചിന്തിച്ചിട്ടുണ്ടോ. ആഹാരത്തിന് മണവും രുചിയും പകരാൻ മാത്രമല്ല. നല്ല ആരോഗ്യ ദായകമാക്കാനും ഏലക്കക്കുള്ള കഴിവ് നാം ചിന്തിക്കുന്നതിലും മുകളിലാണ്.

ഏലക്ക ഒരു ഔഷധമാണ് എന്ന് തന്നെ പറയാം. ക്യാൻസറിനെ പോലും തടുത്ത് നിർത്താനുള്ള ശേഷി ഏലക്കക്കുണ്ട് എന്നതാണ് വാസ്തവം. ഹൃദയാഘാതത്തെ നിയന്ത്രിക്കാനും രക്തചംക്രമത്തെ വർധിപ്പിക്കാനുമെല്ലാം ഏലക്ക ദിവസേന ആഹാരത്തിന്റെ ഭാഗമാക്കുന്നതിലൂടെ സാധിക്കും.

ധാരാളം ആന്റീ ഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്ന ഏലക്ക സൌന്ദര്യ സംരക്ഷണത്തിനും ഉത്തമമാണ്. ചർമ്മത്തെ മൃദുവാക്കാൻ ഇത് സഹായിക്കും. ഏലക്കയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന നാരുകൾ കൊളസ്ട്രോൾ തടയാൻ സഹായകരമാണ്. ലൊംഗിക ശേഷി വർധിപ്പിക്കുന്നതിനായി ഉള്ള മരുന്നുകളിൽ ഒരു പ്രധാന സാനിധ്യമാണ് ഏലക്ക എന്നത് പരസ്യമായ ഒരു രഹസ്യമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :