മാസംതോറും ഗണപതി ഹോമം നടത്തിയാൽ ഫലമെന്ത് ?

Sumeesh| Last Modified വ്യാഴം, 12 ജൂലൈ 2018 (12:43 IST)
ഏതൊരു കാര്യം തുടങ്ങുന്നതിനു മുൻപും വിഘ്നങ്ങൾ നീങ്ങുന്നതിനായി ഗണപതി ഹോമങ്ങൾ നടത്താറുണ്ട്. വീടിന്റെ വസ്തുബലി സാമയത്ത് ഏറ്റവും പ്രധാനമാണിത്. ഗണപതി ഹോമം നടത്താതെ വീടുകളിൽ തമസത്തിനോ. സ്ഥാപനങ്ങൾ പ്രവർത്തമങ്ങൾക്കോ യോഗ്യമല്ല എന്നതാണ് വാസ്തവം.

എന്നാൽ പ്രത്യേക സാഹചര്യങ്ങളിൽ അല്ലാതെയും ഗണപതി ഹോമങ്ങൾ നടത്തുന്നത് ഉത്തമമാണ്. ഇത് വ്യക്തിക്കും കുടുംബത്തിനും ശ്രേയസ് നൽകും എന്നാണ് വിശ്വാസം. ഗണപതി ഹോമം വലിയ രീതിയിലും ചെറിയ രീതിയിലും
നടത്താറുണ്ട്. ഒരു നാളികേരം വച്ചും എട്ട് നാളികേരം വച്ചും, 108, 336, 1008 എന്നിങ്ങനെ പോകും വിശേഷ അവസരങ്ങളിലുള്ള വലിയ ഗണപതി ഹോമങ്ങളിലെ നളികേരത്തിന്റെ എണ്ണം.

മാസാം തോറും ജന്മ നക്ഷത്രത്തിൽ ഗണപതി ഹോമം നടത്തുന്നത്
ഉത്തമമാണ്. ദോഷങ്ങൾ പരിഹരിക്കുന്നതിനും. ശ്രേയസ് വർധിക്കുന്നതിനും ഇതുവഴി സാധിക്കും. ഒരു നളികേരമാണ് ഇത്തരം ഗണപതി പൂജകൾക്ക് ഉത്തമം. ഗണപതി ഹോമത്തിൽ ഭഗവാൻ നേതിച്ചതൊന്നും തിരിച്ചെടുക്കാതിരിക്കുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :