കൊവിഡ് വകഭേദമായ ജെഎന്‍.1 ന്റെ 20 കേസുകള്‍ മൂന്ന് സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 20 ഡിസം‌ബര്‍ 2023 (16:29 IST)
കൊവിഡ് വകഭേദമായ ജെഎന്‍.1 ന്റെ 20 കേസുകള്‍ മൂന്ന് സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു. 18എണ്ണം ഗോവയിലും മഹാരാഷ്ട്ര, ഗോവി എന്നിവിടങ്ങളില്‍ ഓരോന്നുമാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം രാജ്യത്ത് 614 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈവര്‍ഷം മെയ് 21ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്.

സജീവ കേസുകള്‍ 2311 ആയി ഉയര്‍ന്നു. കുറച്ചുദിവസം മുന്‍പ് കേരളത്തിലായിരുന്നു പുതിയവകഭേദമായ ജെഎന്‍.1 ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ഈ വകഭേദം കാരണമാണ് ലോകത്ത് പലരാജ്യങ്ങളിലും കൊവിഡ് വര്‍ധിക്കാന്‍ കാരണമായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :