അശ്വതിയില്‍ നിന്ന് ആശയിലേക്ക്, ഇഷ്ടപ്പെടുന്ന മാറ്റത്തെക്കുറിച്ച് അശ്വതി ശ്രീകാന്ത്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 20 ഡിസം‌ബര്‍ 2023 (15:14 IST)
കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് ഇന്ന് അശ്വതി ശ്രീകാന്ത്. റേഡിയോ ജോക്കിയായി കരിയര്‍ ആരംഭിച്ച അശ്വതി പിന്നെ ടെലിവിഷന്‍ സ്‌ക്രീനുകള്‍ക്ക് മുന്നില്‍ എത്തിത്തുടങ്ങി. അവതാരകയും പിന്നീട് നടിയായും മലയാളി പ്രേക്ഷകര്‍ താരത്തെ കണ്ടു.ലൈഫ് കോച്ച് ആണ് അശ്വതി കൈവെച്ച പുതിയ മേഖല.

ചക്കപ്പഴം എന്ന സീരിയലിലെആശ എന്ന കഥാപാത്രം അശ്വതിയെ കൂടുതല്‍ പ്രശസ്തിയാക്കി.സീരിയലിലെ ആശ എന്ന കഥാപാത്രത്തിലേക്ക് താന്‍ മാറുന്നത്തിന്റെ വീഡിയോയാണ് നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.


'അശ്വതിയില്‍ നിന്ന് ആശയിലേക്ക്... ഈ മാറ്റം ഞാന്‍ ഇഷ്ടപ്പെടുന്നു' എന്ന് എഴുതി കൊണ്ടാണ് വീഡിയോ ഷെയര്‍ ചെയ്തത്.

നടി അശ്വതി ശ്രീകാന്തിന്റെ പത്താം വിവാഹ വാര്‍ഷികം കഴിഞ്ഞ ഓഗസ്റ്റ് 23നാണ് ആഘോഷിച്ചത്.രണ്ട് പെണ്‍കുട്ടികളുടെ അമ്മയാണ് അശ്വതി. .
മൂത്ത മകള്‍ പത്മയ്ക്ക് 9 വയസ്സ് പ്രായമുണ്ട്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :