ചുമ വിട്ടുമാറുന്നില്ലെങ്കില്‍ ഇങ്ങനെ ചെയ്തുനോക്കു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 14 ഒക്‌ടോബര്‍ 2023 (13:47 IST)
നിരന്തരമായി ഉണ്ടാകുന്ന ചുമ പലരുടെയും ഉറക്കം കെടുത്തുന്ന ഒന്നാണ്. സാധാരണയായി എട്ടാഴ്ച അഥവാ രണ്ടുമാസത്തില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുന്ന ചുമയെയാണ് വിട്ടുമാറാത്ത ചുമ എന്നുപറയുന്നത്. പൊതുവേ രണ്ടു തരത്തിലുള്ള ചുമയാണുള്ളത് കഫത്തോടു കൂടിയതും വരണ്ട ചുമയും. ശ്വാസകോശത്തിലുണ്ടാകുന്ന അണുബാധയുടെ ഭാഗമായാണ് കഫത്തോടുകൂടിയ ചുമ കൂടുതലും ഉണ്ടാകാറുള്ളത്. എന്നാല്‍ വരണ്ട ചുമയ്ക്ക് കാരണം പലതുമാകാം. സാധാരണയായി വരണ്ട ചുമയാണ് വിട്ടുമാറാത്ത ചുമയായി നീണ്ടു നില്‍ക്കുന്നത്.

ഇത് കൂടുതല്‍ പ്രയാസമുണ്ടാക്കുന്നതാണ്. ആസ്ത്മ, അലര്‍ജി, സൈനസൈറ്റിസ് എന്നിവുള്ളവരിലും വിട്ടുമാറാത്ത ചുമ ഉണ്ടാകാറുണ്ട്. പല അസുഖങ്ങളുടെയും ഭാഗമായി ചുമ ഉണ്ടാകാറുണ്ട്. അതുപോലെ തന്നെ ഇത്തരം ചുമ ഇടയ്ക്കിടയ്ക്ക് പനി ഉണ്ടാകുന്നതിനും കാരണമാകാറുണ്ട്.
രണ്ടുമാസത്തില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുന്ന ചുമ ഉള്ളവര്‍ ശരിയായ ടെസ്റ്റുകള്‍ നടത്തി അതിന്റെ കാരണം കണ്ടെത്തി ചിക്ത്‌സിക്കുകയാണ് വേണ്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :