നിങ്ങളെ എല്ലുതേയ്മാനം വലയ്ക്കുന്നുണ്ടോ? ആശ്വാസത്തിനായി ഇക്കാര്യങ്ങൾ ചെയ്യാം

അഭിറാം മനോഹർ| Last Modified ശനി, 7 ഒക്‌ടോബര്‍ 2023 (15:00 IST)
40കളില്‍ എത്തുന്നതോടെ ഇന്ന് പലര്‍ക്കും എല്ലുകള്‍ക്ക് തേയ്മാനം സ്വംഭവിക്കുന്നത് സ്വാഭാവികമായിരിക്കുകയാണ്. എല്ലുകള്‍ ദുര്‍ബലമാകുന്നത് നമ്മുടെ എല്ലാ തരത്തിലുള്ള കായികമായ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു. എന്നാല്‍ ജീവിതരീതിയില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ എല്ലു തേയ്മാനത്തിന് അല്പം ആശ്വാസം ലഭിക്കുമെന്നതാണ് സത്യം.

പ്രധാനമായും ഭക്ഷണരീതിയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. എല്ലുകളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്ന ഭക്ഷണങ്ങള്‍ നമ്മുടെ ജീവിതരീതിയുടെ ഭാഗമാക്കാം. കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയെന്നതാണ് ഇതിനായി ആദ്യമായി ചെയ്യേണ്ടത്. ഇതിനൊപ്പം തന്നെ വൈറ്റമിന്‍ ഡിയും എല്ലുകളുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. സൂര്യപ്രകാശത്തിലൂടെയും ചില ഭക്ഷണങ്ങളിലൂടെയും വൈറ്റമിന്‍ ഡി നമുക്ക് ലഭിക്കും.

കാത്സ്യത്തിനും വൈറ്റമിന്‍ ഡിയുയ്ക്കുമായി പാലും പാലുത്പന്നങ്ങളും കൂടുതലായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. തൈര് കഴിക്കുന്നതും നല്ലതാണ്. ഇലക്കറികളാണ് ഡയറ്റിന്റെ ഭാഗമാക്കേണ്ട മറ്റൊരു വസ്തു. ചീര,മുരിങ്ങ തുടങ്ങിയ ഇലക്കറികളെല്ലാം തന്നെ എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനമായ വൈറ്റമിന്‍ കെ, കാത്സ്യം എന്നിവയാല്‍ സമ്പന്നമാണ്. ബദാം കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യത്തെ മെച്ചെപ്പെടുത്തുന്നു. വൈറ്റമിന്‍ സിയാല്‍ സമ്പന്നമായ സിട്രസ് ഫലങ്ങളാണ് ഡയറ്റില്‍ ഭാഗമാക്കേണ്ട മറ്റൊരു ഭക്ഷണം. ബ്രോക്കോളി, മുട്ട എന്നിവയും എല്ലുകളുടെ ആരോഗ്യത്തിന് ഗുണകരമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :