ഓര്‍മ്മക്കുറവാണോ നിങ്ങളുടെ പ്രശ്നം; ഭയപ്പെടേണ്ട... നിത്യേന ഒരു ഗ്ലാസ് പാല്‍ കുടിച്ചാല്‍ മതി !

Milk , Health , Health tips , ആരോഗ്യം , ആരോഗ്യ വാര്‍ത്ത , പാല്‍ , പാല്‍ ഉല്‍പ്പന്നങ്ങള്‍
സജിത്ത്| Last Modified ചൊവ്വ, 23 ജനുവരി 2018 (14:45 IST)
കുട്ടികള്‍ക്ക് മാത്രമേ പാല്‍ കുടിക്കാന്‍ പാടുള്ളൂ എന്നതാണ് എല്ലാവര്‍ക്കും പൊതുവെയുള്ള ധാരണ. എന്നാല്‍ ആ ധാരണ തിരുത്താന്‍ സമയമായെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ ഗുണകരമായ ഒന്നാണ് പാല്‍. ദിവസവും ഓരോ ഗ്ലാസ് പാല്‍ കുടിക്കുന്നത് ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുമെന്നും അവര്‍ പറയുന്നു.

കൊഴുപ്പു കുറഞ്ഞ പാല്‍ കുടിക്കുന്നതിലൂടെ ആവശ്യമായ പോഷണങ്ങള്‍ ലഭിക്കുക മാത്രമല്ല, നമ്മുടെ മാനസിക നിലയ്ക്കും തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും അത് ഏറെ ഗുണം ചെയ്യുമെന്നും വിദഗ്ധര്‍ പറയുന്നു‍. മാത്രമല്ല, പാലും പാലുല്പ്പന്നങ്ങളും ധാരാളമായി കഴിക്കുന്ന മുതിര്‍ന്നവരില്‍ പാലു കുടിക്കാത്ത ആളുകളേക്കാള്‍ ഓര്‍മശക്തിയിലും തലച്ചോറിന്റെ പ്രവര്‍ത്തന പരീക്ഷകളിലും മികച്ചു നില്‍ക്കുമെന്നും അവര്‍ പറഞ്ഞു.

പാലുകുടിക്കുന്നവര്‍ പൊതുവെ ആരോഗ്യ ഭക്ഷണം ശീലമാക്കിയവരാണെങ്കിലും പാലു കുടിക്കുന്നതു തലച്ചോറിന്റെ ആരോഗ്യത്തിനു ഗുണം ചെയ്യും എന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഹൃദയത്തിന്റെയും എല്ലുകളുടെയും ആരോഗ്യത്തിന് പാല്‍ നല്ലതാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. പ്രായം കൂടുന്തോറും മാനസികനിലയിലുണ്ടാകുന്ന തകര്‍ച്ചയെ തടയാനും പാല്‍ സഹായിക്കുന്നു എന്നതും ഒരു അറിവാണ്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :