ഗര്‍ഭാവസ്ഥയില്‍ ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ കാണണം; ഇല്ലെങ്കില്‍...

ശനി, 20 ജനുവരി 2018 (14:07 IST)

pregnancy, baby, women , health , health tips , കുഞ്ഞ്, ഗര്‍ഭിണി , ആരോഗ്യം , ആരോഗ്യ വാര്‍ത്ത

ഗര്‍ഭാവസ്ഥയില്‍ ആരോഗ്യത്തോടെ ഇരിക്കാനാണ് എല്ലാ സ്ത്രീകളും ശ്രദ്ധിക്കാറുള്ളത്. എന്നാല്‍ ചിലസമയങ്ങളില്‍ ചില പ്രതിസന്ധികള്‍ പലരേയും അലട്ടാറുണ്ട്. ഗര്‍ഭകാലം മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോളാണ് പല തരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാകുക. പലരിലും ഉത്കണ്ഠയും സമ്മര്‍ദ്ദവും പോലുള്ള പല തരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടായേക്കും. 
 
ഗര്‍ഭിണികളുടെ ആരോഗ്യത്തിനും കുഞ്ഞിന്റെ ആരോഗ്യത്തിനുമെല്ലാം ഭീഷണിയാവുന്ന അവസ്ഥകളും ഉണ്ടാകാറുണ്ട്. എന്തെല്ലാമാണ് അവയെന്ന് നോക്കാം. വജൈനല്‍ ബ്ലീഡിംഗാണ് ഇതില്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത്. പ്രസവത്തിനു മുന്‍പ് ഇത്തരം അവസ്ഥ ഉണ്ടാവുമെങ്കിലും സ്ഥിരമായി ഇത്തരം പ്രശ്‌നം കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്.
 
ഗര്‍ഭാവസ്ഥയില്‍ സാധാരണയായി കൈയ്യിലും കാലിലുമെല്ലാം നീര് കാണപ്പെടാറുണ്ട്. എങ്കിലും അസാധാരണമായ രീതിയിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ കാണപ്പെടുന്നതെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണണം. പ്രസവ വേദനയേക്കാള്‍ കഠിനമായ വേദന ശരീരത്തില്‍ എവിടെയെങ്കിലും തോന്നുകയാണെങ്കിലും ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. 
 
സാധാരണ ഗര്‍ഭകാലത്ത് എല്ലാവരും അല്‍പം ഭാരം കൂടുന്നത് പതിവാണ്. എന്നാല്‍ അസാധാരണമായ തരത്തിലാണ് ഭാരം കൂടുന്നതെങ്കില്‍ അത് വളരെയേറെ ശ്രദ്ധിക്കേണ്ട ഒന്നാണ്. സാധാരണ വയറു വലുതാവുന്നതോടെ ചര്‍മ്മത്തില്‍ ചൊറിച്ചില്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത് വര്‍ദ്ധിക്കുന്ന അവസ്ഥയുണ്ടാകുന്നുണ്ടെങ്കില്‍ അതും ശ്രദ്ധിക്കേണ്ടതാണ്.
 
ഗര്‍ഭിണികള്‍ക്ക് ഫ്‌ളൂയിഡുകള്‍ പ്രസവമടുക്കുന്നതോടെ പുറത്തേക്ക് വരാറുണ്ട്. എന്നാല്‍ പ്രസവത്തിനു മുന്‍പ് ഡോക്ടര്‍ പറഞ്ഞതിനു മുന്‍പ് ഇത്തരം അവസ്ഥ വന്നാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കണം. മൂത്രം ഒഴിക്കാതിരിക്കുന്ന അവസ്ഥയും വളരെ അപകടകരമാണ്. ഇത് അമ്മക്കും കുഞ്ഞിനും ഒരു പോലെ അപകടം ഉണ്ടാക്കിയേക്കുമെന്നും വിദഗ്ദര്‍ പറയുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സ്ത്രീ

news

അത്തരം സമയങ്ങളിൽ അവൻ മൂക്കുപൊത്തുന്നുണ്ടോ ? അല്പം ശ്രദ്ധിക്കുന്നത് നല്ലത് !

സൗന്ദര്യത്തിനും സൗന്ദര്യ സംരക്ഷണ‌ത്തിനും ഏറെ പ്രാധാന്യം നൽകുന്നവരാണ് യൂത്ത്. അതിനാൽ തന്നെ ...

news

എല്ലാവരും പോയിട്ടും മൂന്ന് പേർ ആ വീട്ടിൽ അവശേഷിച്ചു, 'അമ്മ, അമ്മാമ്മ, കുഞ്ഞമ്മ' - വൈറലാകുന്ന കുറിപ്പ്

പൊരിച്ച മീനിനെക്കുറിച്ചും ഫെമിനിസത്തെക്കുറിച്ചുമെല്ലാം സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ ...

news

ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഉറപ്പിക്കാം... ആ സമയങ്ങളിലും നടുവേദന വില്ലനായേക്കും !

സ്ത്രീകളെ അലട്ടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് നടുവ് വേദന. മധ്യവയസ്സു കഴിഞ്ഞ ...

news

ക്ഷമയില്ലാത്ത സ്‌ത്രികള്‍ സൂക്ഷിക്കണം; ഇല്ലെങ്കില്‍ ഇതായിരിക്കും അവസ്ഥ !

യുവതികള്‍ ശ്രദ്ധിക്കുക, നിങ്ങള്‍ക്ക് ക്ഷമയില്ലെങ്കില്‍ നിങ്ങളുടെ യുവത്വവും സൌന്ദര്യവും ...

Widgets Magazine