ഗര്‍ഭണികള്‍ സ്വയംഭോഗം ചെയ്‌താല്‍ കുഞ്ഞിന് ദോഷമാകുമോ ?

  pregnancy period , life style , health , ആരോഗ്യം , സ്‌ത്രീ , ലൈംഗികബന്ധം , ഗര്‍ഭം
Last Updated: ഞായര്‍, 3 ഫെബ്രുവരി 2019 (17:23 IST)
ഗര്‍ഭകാലത്ത് ലൈംഗികബന്ധത്തില്‍ നിന്ന് ഒഴിഞ്ഞു മാറി നില്‍ക്കാനാണ് സ്‌ത്രീകള്‍ ആഗ്രഹിക്കുന്നത്. കുഞ്ഞിന്റെ ആരോഗ്യവും ശാരീരിക അവശതകളുമാണ് ഇതിനുകാരണം. ലൈംഗികബന്ധം ഒഴിവാക്കുമെങ്കിലും സ്വയംഭോഗം ചെയ്യുന്ന സ്‌ത്രീകളുടെ എണ്ണം കുറവല്ല.

ഗര്‍ഭകാലത്തുള്ള സ്വയംഭോഗം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമോ എന്ന ആശങ്ക സ്‌ത്രീകളിലുണ്ട്. ഇക്കാര്യത്തില്‍ ഭയക്കേണ്ടതില്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. സന്തോഷം നല്‍കുന്ന സെറാട്ടനിന്‍, എന്‍ഡോര്‍ഫിന്‍ ഓക്‌സിടോസിന്‍ എന്നീ ഹോര്‍മോണുകളുടെ
ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനും മാനസിക ഉന്മേഷം ലഭിക്കുന്നതിനും സ്വയംഭോഗം സഹായിക്കും.

ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. ഗര്‍ഭകാലത്ത് സുരക്ഷിതമല്ലാത്ത സെക്‌സ് അണുബാധയടക്കമുള്ള പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. സ്വയംഭോഗം ചെയ്യുമ്പോള്‍ ഈ പ്രശ്‌നം അനുഭവപ്പെടില്ല.

സെക്‌സ് ടോയ്‌സ് പോലുള്ളവ വസ്‌തുക്കള്‍ ഉപയോഗിച്ചുള്ള സ്വയംഭോഗം ഒഴിവാക്കണം. സ്‌ത്രീക്കും കുഞ്ഞിനും ഇത് ദോഷം ചെയ്യും. സ്വയംഭോഗം ചെയ്യുന്നതിലൂടെ സ്വന്തം ശരീരത്തോട് ഇഷ്‌ടം വര്‍ദ്ധിക്കുകയും ചെയ്യുന്നതായി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :