Widgets Magazine
Widgets Magazine

മൈസൂര്‍ ചന്ദന സോപ്പ് കമ്പനിയ്ക്ക് 100 വയസ്സ്; പിറന്നാളാഘോഷത്തില്‍ തൊഴിലാളികള്‍ക്ക് കിടിലന്‍ സമ്മാനം

ബംഗളൂരു, വെള്ളി, 29 ജൂലൈ 2016 (14:22 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

മനംമയക്കുന്ന സുഗന്ധവും ഉയര്‍ന്ന ഗുണമേന്മയുമായി ഉപഭോക്താക്കളിലേക്കെത്തിയ മൈസൂര്‍ ചന്ദന സോപ്പിന് നൂറാം പിറന്നാള്‍. നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി കമ്പനിയിലെ 542 തൊഴിലാളികളെയും ആദരിക്കുകയും 20,000 രൂപ വീതം നല്‍കുകയും ചെയ്തു.

കര്‍ണാടക സോപ്‌സ് ആന്റ് ഡിറ്റര്‍ജന്റ്‌സ് ലിമിറ്റഡ്(കെഎസ്ഡിഎല്‍) എന്ന മൈസൂര്‍ സോപ്പ് കമ്പനി 1916ല്‍ മൈസൂര്‍ മഹാരാജ നല്‍വാഡി കൃഷ്ണ രാജ വൊഡയാറും അദ്ദേഹത്തിന്റെ ദിവാന്‍ എം വിശ്വേശ്വരയ്യമാണ് തുടക്കം കുറിച്ചത്. 1918ഓടെ ഇവിടെനിന്നും ചന്ദനതൈലം വിപണിയിലേക്ക് എത്തിതുടങ്ങി.

പിന്നീട് വിഖ്യാതമായ മൈസൂര്‍ സോപ്പ് വിപണി കീഴടക്കി. ആദ്യകാലങ്ങളില്‍ മൈസൂര്‍ സാന്റല്‍വുഡ് ഓയില്‍ ഫാക്ടറി എന്ന് അറിയപ്പെട്ടിരുന്ന കമ്പനി പിന്നീട് കെഎസ്ഡിഎല്‍ എന്ന് പേര്മാറ്റി. 
 
കെഎസ്ഡിഎല്‍ ഒരു നൂറ്റാണ്ട് തികയ്ക്കുന്നതിന്റെ ഭാഗമായി ബംഗളൂരുവില്‍ പുതിയ പ്ലാന്റും സ്ഥാപിക്കുന്നുണ്ട്. 27 കോടി രൂപ മുതല്‍ മുടക്കിലാണ് പുതിയ പ്ലാന്റ് സ്ഥാപിക്കുന്നുവെന്ന വാര്‍ത്ത സംസ്ഥാന വ്യവസായ മന്ത്രി ആര്‍വി ദേശ്പാണ്ഡെ ആണ് പുറത്തുവിട്ടത്.

പ്രതിവര്‍ഷം 15,000 ടണ്‍ സോപ്പ് ഉല്‍പാദിപ്പിക്കാന്‍ പ്ലാന്റിന് പുതിയ സാധിക്കും. 2017 ഒക്ടോബറോടെ പ്ലാന്റ് പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കാനാണ് ലക്ഷ്യം. ആദ്യഘട്ടത്തില്‍ ഇവിടെ 100 തൊഴിലാളികളെ നിയമക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ശ്യാമള ഇഖ്ബാല്‍ പറഞ്ഞു. 
 
100 വര്‍ഷം തികയ്ക്കുന്നതിന്റെ ഭാഗമായുള്ള ആഘോഷ പരിപാടികള്‍ ജൂലൈ 31ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി ചന്ദന സോപ്പിനും തൈലത്തിനും പുറമെ ചന്ദനതിരികളും മൈസൂര്‍ മാംഗോ ഹാന്റ് വാഷും ഈ വര്‍ഷം പുറത്തിറക്കും.

പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന സോപ്പ് പ്രദര്‍ശനവും കമ്പനി സംഘടിപ്പിക്കുന്നുണ്ട്. 

 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാംWidgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സ്ത്രീ

news

ഒരിക്കലും വോട്ട് ചെയ്യില്ലെന്ന് ഒരിക്കല്‍ പറഞ്ഞ ഇറോം ഇറോം ശര്‍മ്മിള തെരഞ്ഞെടുപ്പ് കളത്തില്‍ ഇറങ്ങുമ്പോള്‍

പക്ഷിയായി ജനിച്ചുവെന്നത് മാത്രമാണ് തന്റെ കുറ്റമെന്ന് ഇറോം ചാനു ശര്‍മ്മിളയുടെ കവിതയില്‍ ...

news

പീഡനത്തിനിരയായ പെൺകുട്ടിയുടെ പേരു വെളിപ്പെടുത്തിയ വനിതാ കമ്മീഷൻ അധ്യക്ഷയ്ക്കെതിരെ കേസ്

ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ പേര് പറഞ്ഞ സംഭവത്തിൽ ഡൽഹി വനിതാ കമ്മീഷൻ ചെയർപേഴ്സൺ ...

news

വിവാഹശേഷം ഭാര്യയെ പീഡിപ്പിക്കുന്നതിന് പിന്നിൽ? ഇതൊരു ക്രിമിനൽ കുറ്റമോ?

സ്ത്രീപീഡനങ്ങൾ ഇന്നൊരു വാർത്ത അല്ലാതായിരിക്കുകയാണ്. അങ്ങനൊരു സമൂഹത്തിലാണ് നാമോരുത്തരും ...

news

തോറ്റു കൊടുക്കാൻ ഇഷ്ടമില്ലായിരുന്നു, പരാജയത്തിൽ നിന്നും ഉദിച്ചുയർന്ന പക്ഷി - തെരേസ മെയ്

മാർഗരറ്റ് താച്ചറിന് ശേഷം ബ്രിട്ടന്റെ തലപ്പത്ത് ഒരു വനിത. ബ്രിട്ടനിലെ ഉരുക്കു വനിത എന്നാണ് ...

Widgets Magazine Widgets Magazine Widgets Magazine