അമീറുലിന്റെ സുഹൃത്ത് അനാറുളിനായുള്ള തിരച്ചിൽ പൊലീസ് അവസാനിപ്പിച്ചു, മൃഗപീഡനക്കേസിൽ പ്രതിയെ കസ്റ്റഡിയിൽ കിട്ടാൻ അപേക്ഷ നൽകിയേക്കും

കൊച്ചി, തിങ്കള്‍, 4 ജൂലൈ 2016 (08:54 IST)

Widgets Magazine

വധക്കേസിലെ പ്രതി ഇസ്ലാമിന്റെ സുഹൃത്ത് അനാറുളിനായി അസമിലുള്ള തിരച്ചിൽ അവസാനിപ്പിച്ച് പൊലീസ് തിരിച്ചെത്തി. കൊലപാതകത്തിൽ അനാറുളിന് പങ്കുണ്ടെന്ന് പ്രതി മൊഴി നൽകിയിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ഒന്നും പൊലീസിന് ഇതുവരെ കണ്ടെത്താൻ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം അവസാനിപ്പിച്ച് തിരിച്ചെത്തിയത്.
 
അതേസമയം, അനാറുളിന്റെ ചിത്രം ലഭിച്ചതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ വർഷം ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഇതരസംസ്ഥാന തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡ് നൽകിയിരുന്നു. ഇതിനായി പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ അനാറുൾ ഫോട്ടോയും നൽകിയിരുന്നു. എന്നാൽ തിരിച്ചറിയൽ രേഖ വാങ്ങിയിരുന്നില്ല. അതോടൊപ്പം, മൃഗപീഡന കേസിൽ പ്രതിയെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് അപേക്ഷ നൽകുമെന്നാണ് സൂചന.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാംWidgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മയക്കുമരുന്നുമായി മലയാളികള്‍ ജമ്മുവില്‍ പിടിയില്‍; പിടിച്ചെടുത്തത് മൂന്നുകിലോ ബ്രൌണ്‍ ഷുഗര്‍

മയക്കുമരുന്നുമായി മലയാളി യുവാക്കള്‍ ജമ്മുവില്‍ പിടിയില്‍. മൂന്നു കിലോ ബ്രൌണ്‍ ഷുഗറുമായി ...

news

ഐസ്‌ലൻഡിന്റെ സ്വപ്നക്കുതിപ്പിന് വിരാമം; ഗോൾ മഴ പെയ്യിച്ച് ഫ്രാൻസ് സെമിയിൽ

ആതിഥേയരായ ഫ്രാൻസിന് മുന്നിൽ തോറ്റുപോയതിന്റെ വിഷമം മാത്രമല്ല, യൂറൊ കപ്പിലെ ...

news

ഇരട്ടപദവിയിൽ കുടുങ്ങി വി എസ്: നിയമത്തിൽ ഭേദഗതി വേണമെന്ന് ശുപാർശ

വി എസ് അച്യുതാനന്ദന് ഇരട്ടപദവി നൽകുന്ന നിയമത്തിൽ ഭേദഗതി വേണമെന്ന് ശുപാർശ. ചീഫ് ...

Widgets Magazine