കേരള ബജറ്റ് 2016: കുടുംബശ്രീക്ക് 200 കോടി, സ്ത്രീകൾക്കായി പ്രത്യേക വകുപ്പ്

തിരുവനന്തപുരം, വെള്ളി, 8 ജൂലൈ 2016 (11:06 IST)

കുടുംബശ്രീക്ക് നിലവിൽ 13 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇത് 200 കോടിയായി വർധിപ്പിക്കും. നാല് ശതമാനം പലിശയിൽ കുടുംബശ്രീക്ക് വായ്പ അനുവദിക്കും. സ്ത്രീകൾക്ക് വേണ്ടി പ്രത്യേക വകുപ്പ് കൊണ്ടുവരും. ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി സ്ത്രീ സൗഹൃദ ടോയ്‌ലെറ്റുകള്‍ നടപ്പിലാക്കും. ബസ്റ്റാൻഡ്, മാർക്കറ്റ്, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ശുചിമുറികൾ പ്രവർത്തിപ്പിക്കും. 
 
മാര്‍ക്കറ്റുകള്‍,ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മൂത്രപ്പുര, മുലയൂട്ടല്‍ കോര്‍ണറുകള്‍  എന്നിവയടങ്ങിയ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഇതിന്റെ മേൽനോട്ടം കുടുംബശ്രീക്കായിരിക്കും. സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് പരിഹാരമെന്നോണമാണ് ഈ പദ്ധതി. ഇതിനായി 50 കോടി പ്രഖ്യാപിച്ചു.
 
ഇനി മുതല്‍ ബജറ്റിന്റെ പത്ത് ശതമാനം സ്ത്രീകളുടെ സുരക്ഷയ്ക്കും ഉന്നമനത്തിനും. നിർഭയ ഷോർട്ട് സ്റ്റേ ഹോമുകൾക്ക് 12.5 കോടി രൂപ വകയിരുത്തി. ജൻഡർ പാർക്കുകൾ പുനഃസ്ഥാപിക്കും. എല്ലാ രംഗത്തും സ്ത്രീ പരിഗണന ഉറപ്പാക്കും. കുടുംബശ്രീയെക്കുറിച്ച് കഴിഞ്ഞ സർക്കാരിനറെ ബജറ്റ് പ്രസംഗം പരാമർശിക്കാത്തതിനെതിരെ ധനമന്ത്രി വിമർശിച്ചു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

60 കഴിഞ്ഞ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് പെന്‍ഷന്‍; ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായം

സംസ്ഥാനത്ത് 60 കഴിഞ്ഞ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് പെന്‍ഷന്‍. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ...

news

അഞ്ചുവര്‍ഷം കൊണ്ട് 1500 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം; സ്റ്റാര്‍ട്ട് അപ്പ് യൂണിറ്റുകള്‍ക്കായി 50 കോടി രൂപ

സംസ്ഥാനത്ത് അഞ്ചുവര്‍ഷം കൊണ്ട് 1500 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം നല്കുമെന്ന് ബജറ്റില്‍ ...

news

കേരള ബജറ്റ് 2016: റോഡുകൾക്ക് 2800 കോടി, 68 പാലങ്ങൾക്ക് അനുമതി

2800 കോടി രൂപയ്ക്ക് 37 റോഡുക‌ൾ അനുവദിച്ചു. 5000 കോടി മാന്ദ്യവിരുദ്ധ പാക്കേജില്‍ ...

news

കെ എസ് ആര്‍ ടി സിക്ക് രക്ഷാപാക്കേജ്; പെന്‍ഷന്‍ ലഭ്യമാക്കും, കൊച്ചി കേന്ദ്രീകരിച്ച് 1000 പുതിയ സി എന്‍ ജി ബസുകള്‍ ഇറക്കും

ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റില്‍ കെ എസ് ആര്‍ ടി സിക്ക് രക്ഷാപാക്കേജ്. ...

Widgets Magazine