തലചൊറിച്ചിൽ വല്ലാതെ വലയ്ക്കുന്നുണ്ടോ? എങ്കിൽ ഇതൊന്നു പരീക്ഷിച്ച് നോക്കൂ

വെള്ളി, 27 മെയ് 2016 (17:24 IST)

അനുബന്ധ വാര്‍ത്തകള്‍

എല്ലാവർക്കും തന്നെ നേരിടേണ്ടി വരുന്ന ഒരു പ്രശ്നമാണ് തലചൊറിച്ചിൽ. ശുചിത്വക്കുറവും ചർമത്തിന്റെ ആരോഗ്യക്കുറവുമാണ് ഇതിന്റെ പ്രധാന കാരണം. ചർമത്തിലെ അണുബാധ, ചുവപ്പ് നിറം ഇതെല്ലാമാണ് ചൊറിച്ചിലിന്റെ ലക്ഷണങ്ങൾ. പതിവായി കേശസംരക്ഷണ മാർഗങ്ങൾ സ്വീകരിക്കുകയും മുടി ഇടയ്ക്കിടെ കഴുകുകയും ചെയ്യുകയാണെങ്കിൽ ചൊറിച്ചിലും അസ്വസ്ഥതയും കുറയ്ക്കാം.
 
ചൊറിച്ചിലിന് പരിഹാരമായി വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചികിത്സാരീതികൾ ഉണ്ട്. ദോഷങ്ങൾ ഒന്നും തന്നെ ഉണ്ടാകുകയില്ല. തലചൊറിച്ചിൽ മാറ്റാൻ സഹായിക്കുന്ന ചില മാർഗങ്ങളെ പരിചയപ്പെടാം.
 
1. ഒലിവ് ഓയിൽ, ബദാം ഓയിൽ പോലുള്ളവ തലയിലെ മാറ്റാൻ ഉപയോഗിക്കാം. ഇവ രണ്ടും തുല്യ അളവിൽ എടുത്ത് തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. മുടിയുടെ കട്ടികൂടാനും ഇത് സഹായിക്കും.
 
2. തലയിലെ ചൊറിച്ചിൽ മാറ്റാൻ ഏറ്റവും ഫലപ്രദമായ മാർഗം നാരങ്ങയാണ്. ഇതിലടങ്ങിയ സിട്രിക് ആസിഡ് ചൊറിച്ചിൽ മാറ്റും. താരൻ അകറ്റാനും നാരങ്ങ ഉത്തമമാണ്.
 
3. തലയിലെ ചൊറിച്ചിലിൽ നിന്നും വേഗത്തിൽ മുക്തി ലഭിക്കുന്നതിനായുള്ള മാർഗമാണ് വിനാഗിരി. ചെറുചൂടുള്ള വെള്ളവുമായി വിനാഗിരി ചേർത്ത് മുടി കഴുകുക. 
 
4. മുടിക്ക് പോഷകം നൽകാനും ചൊറിച്ചിൽ കുറയ്ക്കാനും വെളിച്ചെണ്ണ ഉത്തമമാണ്. അല്പം വെളിച്ചെണ്ണ ഉപയോഗിച്ച് തലയോട്ടിയിൽ മസാജ് ചെയ്ത് പിടിപ്പിക്കുക. 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സ്ത്രീ

news

കതിരൂർ, കിളിരൂർ കേസുകൾക്കുണ്ടായ ഗതി ജിഷ കൊലക്കേസിനുണ്ടാകരുത്: പി സി ജോർജ്ജ്

കിളിരൂർ, കതിരൂർ കേസുകൾക്കുണ്ടായ ഗതി ജിഷ കൊലക്കേസിനുണ്ടാകരുതെന്ന് പി സി ജോർജ്ജ് എം എൽ ...

news

ജിഷയുടെ കൊലപാതകം നമ്മുടെ എല്ലാവരുടേയും പ്രശ്നം, ക്ഷമ ആവശ്യമാണ്; കാലതാമസം എടുക്കുമെന്ന് ബി സന്ധ്യ

നിയമവിദ്യാർത്ഥിനി ജിഷയുടെ കൊലപാതകം തെളിയിക്കാൻ സമയം എടുക്കുമെന്നും കാത്തിരിക്കണമെന്നും എ ...

news

സ്ത്രീകളെ അക്രമിക്കാൻ ശ്രമിക്കുന്നവരെ സാധാരണ ജനങ്ങൾക്ക് കൊല്ലാം, അത് അവരുടെ അവകാശമെന്ന് ഡി ജി പി

സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമണങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ അക്രമികളെ വകവരുത്താനുള്ള ...

news

ജിഷ വധക്കേസ് നിയമ പോരിലേക്ക്, കംപ്ലെയ്ന്റ് അതോറിറ്റിക്കെതിരെ ഐ ജി ഹൈക്കോടതിയിലേക്ക്

ജിഷ വധക്കേസുമായി ബന്ധപ്പെട്ട് പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റിക്കെതിരെ വിമർശനവുമായി ഐ ജി ...

Widgets Magazine