സ്തനാര്‍ബുദം ഒഴിവാക്കാന്‍ ചായ

WEBDUNIA|
ചായയെക്കുറിച്ച് പ്രതികൂലമായ റിപ്പോര്‍ട്ടുകള്‍ പലവട്ടം ലോകത്തിന്റെ പലഭാഗത്തുനിന്നും വന്നിട്ടുണ്ടെങ്കിലും ചായപ്രിയരായ സ്ത്രീകള്‍ക്ക് സന്തോഷിക്കാന്‍ ആവോളം വക നല്‍കുന്ന വാര്‍ത്തയാണ് അമേരിക്കയില്‍ നിന്ന് അടുത്തിടെ പുറത്തുവന്നിരിക്കുന്നത്.


സ്ത്രീകള്‍ ദിവസവും മൂന്ന് കപ്പ് കുടിച്ചാല്‍ സ്തനാര്‍ബുദം വരാനുള്ള സാധ്യത കുറയുമെന്നാണ് ഇതുസംബന്ധിച്ചുള്ള പഠനങ്ങള്‍ തെളിയിക്കുന്നത്





സ്ത്രീകള്‍ ദിവസവും മൂന്ന് കപ്പ് ചായ കുടിച്ചാല്‍ സ്തനാര്‍ബുദം വരാനുള്ള സാധ്യത കുറയുമെന്നാണ് ഇതുസംബന്ധിച്ചുള്ള പഠനങ്ങള്‍ തെളിയിക്കുന്നത്. 50 വയസില്‍ താഴെയുള്ള സ്ത്രീകളിലെ സ്തനാര്‍ബുദ നിരക്ക് 37 ശതമാനം വരെ കുറയ്ക്കാനാകുമത്രെ.

അയ്യായിരത്തോളം സ്തനാര്‍ബുദബാധിതരും അല്ലാത്തവരുമായ സ്ത്രീകളുടെ ജീവിതശൈലി പഠിച്ചതിനുശേഷം ഫ്ലോറിഡയിലെ മൊഫിറ്റ് ക്യാന്‍സര്‍ സെന്ററാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ചായയില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ക്ക് ഹൃദ്രോഗം, കൊളസ്ടോള്‍, രക്തസമ്മര്‍ദ്ദം എന്നിവയേയും പ്രതിരോധിക്കാന്‍ കഴിയുമെന്ന് നേരത്തെതന്നെ തെളിയിക്കപ്പെട്ടതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :