‘ആരോഗ്യമുള്ള ഹൃദയം’ - ലക്‍ഷ്യത്തിലേക്ക് പുതിയ ചുവട്

ആരോഗ്യമുള്ള ഹൃദയം എന്ന മുദ്രാവാക്യവുമായി KIMS

Strike,  Heart, KIMS Hospital, World Heart Day, A K Saseendran, ഹൃദയം, കിംസ് ആശുപത്രി, ലോക ഹൃദയദിനം, എ കെ ശശീന്ദ്രന്‍
Last Modified വ്യാഴം, 6 ഒക്‌ടോബര്‍ 2016 (19:51 IST)
ലോക ഹൃദയദിനാചരണത്തിന്‍റെ ഭാഗമായി KIMS ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ നടന്ന സിഗ്നേച്ചര്‍ കാമ്പയിന്‍ ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യമുള്ള ഹൃദയം എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള ഈ കാമ്പയിന്‍ കനകക്കുന്നിലാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്.

ആരോഗ്യകരമായ ഒരു ജീവിതം നയിക്കുക എന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. ഹൃദയാരോഗ്യം തകര്‍ക്കുന്ന ഭക്ഷണശീലങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുകയാണ് ആദ്യം വേണ്ടത്. ഒരാളുടെ ദൈനം‌ദിന ജീവിതത്തിന്‍റെ ഭാഗമായി വ്യായാമം മാറണം - മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു.

ഹൃദയാരോഗ്യത്തിനായുള്ള KIMSന്‍റെ പ്രവര്‍ത്തനങ്ങളെ മന്ത്രി അനുമോദിച്ചു. ഡോ. എം ഐ സഹദുള്ള, ഡോ. ജി വിജയരാഘവന്‍, ഭാഗ്യലക്ഷ്മി, ഫാദര്‍ ബിനോ പട്ടര്‍‌കളം തുടങ്ങിയവര്‍ സംസാരിച്ചു.

ആരോഗ്യമുള്ള ഹൃദയത്തിനായി പത്തുകല്‍പ്പനകള്‍ എന്ന ജി വിജയരാഘവന്‍റെ ബ്രോഷറും ചടങ്ങില്‍ പ്രകാശിപ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :