ശമ്പളം ലഭിച്ചില്ല: കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കുന്നു; പണിമുടക്ക് കൊല്ലം ജില്ലയിലും താമരശ്ശേരി ഡിപ്പോയിലും

കെ എസ് ആര്‍ ടി സി ജീവനക്കാര്‍ പണിമുടക്കുന്നു

താമരശ്ശേരി| Last Modified ബുധന്‍, 5 ഒക്‌ടോബര്‍ 2016 (08:27 IST)
ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ പണിമുടക്കുന്നു. താമരശ്ശേരി ഡിപ്പോയിലും കൊല്ലം ജില്ലയിലുമാണ് പണിമുടക്ക്. താമരശ്ശേരിയില്‍ കോണ്‍ഗ്രസ് തൊഴിലാളി സംഘടനയായ ഐ എന്‍ ടി യു സിയാണ് അനിശ്ചിതകാലസമരം ആരംഭിച്ചത്.

കൊല്ലം ജില്ലയില്‍ ഇടതു തൊഴിലാളി സംഘടനയായ സി ഐ ടി യു അടക്കമുള്ളവയാണ് സമരം നടത്തുന്നത്.
കോഴിക്കോട്, സുൽത്താൻ ബത്തേരി ഡിപ്പോകളിൽ മാത്രമാണ് ചൊവ്വാഴ്ച വരെ ശമ്പളവിതരണം നടന്നത്.
കടം നല്‍കുന്നതിൽ നിന്ന് ധനകാര്യ സ്ഥാപനങ്ങള്‍ പിന്മാറിയതോടെയാണ് ശമ്പള വിതരണം നിലച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മാസത്തെ അവസാന പ്രവൃത്തിദിവസം ശമ്പളം നല്‍കണമെന്നാണ് വ്യവസ്ഥയെങ്കിലും നാലാം തീയതി പിന്നിട്ടിട്ടും 32 ഡിപ്പോകളില്‍ ശമ്പളം വിതരണം ചെയ്യാനായില്ല.നിശ്ചയിച്ച സമയം കഴിഞ്ഞ് മൂന്നു ദിവസം പിന്നിട്ടിട്ടും പല കെ എസ് ആര്‍ ടി സി ഡിപ്പോകളിലും ശമ്പളം എത്താതിരുന്നതോടെയാണ് ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :