സിക പടരുമെന്ന് പേടിച്ച് സെക്സ് വേണ്ടെന്നുവയ്ക്കണോ?

സിക പടരാന്‍ കാരണം സെക്സ് മാത്രമല്ല !

Zika, Zika Virus, Sex, Virus, Ebola, HIV, സിക, സെക്സ്, ലൈംഗികബന്ധം, രോഗം, വൈറസ്, സിക വൈറസ്, എബോള, എയ്ഡ്സ്
Last Modified ശനി, 27 ഓഗസ്റ്റ് 2016 (16:04 IST)
വൈറസ് ലൈംഗിക ബന്ധം വഴി പടരാന്‍ സാധ്യതയുണ്ട്. എന്നാല്‍ ആ സാധ്യത വളരെ കുറവാണെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. എയ്ഡ്സ് പോലെ ഭയക്കേണ്ടതുതന്നെയാണ് സിക എങ്കിലും ലൈംഗിക ബന്ധം വഴി പടരുന്ന ഏറ്റവും വലിയ ഭീഷണിയല്ല സിക എന്നാണ് പറയുന്നത്. അതായത് ലൈംഗികബന്ധം വഴി ഈ വൈറസ് പടരാനുള്ള സാധ്യത ചെറിയ ശതമാനം മാത്രമാണെന്നുതന്നെ.

ലൈംഗികബന്ധത്തിലൂടെ പടര്‍ന്നുപിടിക്കുന്ന മാരക വൈറസാണ് സികയെന്നൊരു ഭീതി ജനങ്ങള്‍ വച്ചുപുലര്‍ത്തുന്നുണ്ട്. എച്ച് ഐ വിയോട് സികയെ താരതമ്യപ്പെടുത്തുന്നതും അതുകൊണ്ടാണ്. എന്നാല്‍ ലൈംഗികബന്ധത്തിലൂടെയാണ് സിക കൂടുതലായും പടരുന്നതെന്ന് ഇപ്പോള്‍ പറയാനാവില്ല എന്നതാണ് സത്യം. കൊതുകിലൂടെ രോഗം പകര്‍ന്നവരുടെ എണ്ണമാണ് കൂടുതല്‍ എന്നത് വസ്തുതയാണ്.

കൊതുകിലൂടെ സിക പടരുന്നു എന്ന വസ്തുതയേക്കാള്‍ കൂടുതല്‍ പരിഗണന ലൈംഗിക ബന്ധത്തിലൂടെ പകരുന്നു എന്നതിന് നല്‍കേണ്ടതില്ലെന്ന് ഗവേഷകരില്‍ പലരും പറയുന്നുണ്ട്.

സിക ബാധിത പ്രദേശങ്ങളിലും സിക ബാധിതരോടും ലൈംഗിക ബന്ധങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണമെന്നോ സുരക്ഷിതമായ ലൈംഗികബന്ധം ശീലമാക്കണമെന്നോ അധികൃതര്‍ നിര്‍ദ്ദേശം നല്‍കാറുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :