വൈറ്റമിന്‍ ഡിയെ സൂക്ഷിക്കണേ

PROPRO
വൈറ്റമിനുകള്‍ ശരീരത്തിന് അത്യന്താപേക്ഷിതമാണ്. പലവിധ വൈറ്റമിനുകള്‍ ശരീരത്തിലുള്ളതില്‍ വൈറ്റമിന്‍ ഡി യെ കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

വൈറ്റമിന്‍ ഡി കുറഞ്ഞാല്‍ മരണസാധ്യത ഏറെയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നേരത്തേ, വൈറ്റമിന്‍ ഡി കുറയുന്നത് കൊണ്ട് ഹൃദ്രോഗം, അര്‍ബുദം, എന്നിവ ഉണ്ടാകുമെന്നാണ് പഠനങ്ങളില്‍ വെളിപ്പെട്ടിരുന്നത്.

ഒരു മില്ലിലിറ്റര്‍ രക്തത്തില്‍ 30 നാനോഗ്രാം വൈറ്റമിന്‍ ഡി ഉണ്ടാകണമെന്നാണ് കണക്ക്. മുന്നാമത് നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് നൂട്രീ‍ഷണല്‍ എക്സാമിനേഷന്‍ സര്‍വേയില്‍ പങ്കെടുത്ത 13331 പേരില്‍ നടത്തിയ പഠനത്തിലാണ് പുതിയ നിഗമനത്തിലെത്തിയത്. ന്യൂയോര്‍ക്കിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ കോളേജ് ഓഫ് മെഡിസിനിലെ മൈക്കല്‍ എല്‍. മെല്‍മെഡും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് പഠനം നടത്തിയത്.

ആള്‍ക്കാരുടെ വൈറ്റമിന്‍ ഡി നില 1988 മുതല്‍ 1994 വരെയാണ് ശേഖരിച്ചത്. ഇവരെ 2000 വരെ നിരീക്ഷിക്കുകയുണ്ടായി. ഈ കാലയളവില്‍ 1806 പേര്‍ മരിക്കുകയുണ്ടായി.

ഇവരെ വൈറ്റമിന്‍ ഡി നിലയുടെ അടിസ്ഥാനത്തില്‍ നാല് ഗ്രൂപ്പുകളായി വേര്‍തിരിച്ചു. ഇതില്‍ ഏറ്റവും കുറവ് വൈറ്റമിന്‍ ഡി നിലയുണ്ടായിരുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് മരണ നിരക്ക് 26 ശതമാനം അധികമായിരുന്നു.

WEBDUNIA| Last Modified ചൊവ്വ, 12 ഓഗസ്റ്റ് 2008 (17:19 IST)
ശരീരത്തില്‍ വൈറ്റമിന്‍ ഡി കുറയുമ്പോള്‍ അത് രക്തസമ്മര്‍ദ്ദത്തെയും ഇന്‍സുലിനെ പ്രതിരോധിക്കാനുള്ള ശരീരത്തിന്‍റെ കഴിവിനെയും ഒക്കെ ബാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :