മൂന്നു തലപ്പുള്ള തെങ്ങുമായി ഗവേഷകര്‍!

അബിഡ്‌ജാന്‍‍| WEBDUNIA|
ജനിതകമാറ്റം വരുത്തി കട്ടി കുറഞ്ഞ എല്ലുള്ള ഇറച്ചിക്കോഴികളെയും കുരുക്കള്‍ ഇല്ലാത്ത മുന്തിരി ഇനങ്ങളും ഉല്‍പ്പാദിക്കുവാന്‍ ശാസ്‌ത്രത്തിനു കഴിഞ്ഞു. ഇപ്പോള്‍, മൂന്നു തലപ്പുള്ള തെങ്ങിന്‍ തൈ ഗവേഷകര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു !.

ഐവറികോസ്റ്റിലെ ശാസ്‌ത്രജ്ഞരാണ് സങ്കര ഇനത്തില്‍ പെട്ട ഈ തൈ വികസിപ്പിച്ചെടുത്തിരിക്കുന്നത്. അത്യുല്‍പ്പാദന ശേഷിയുള്ള തെങ്ങാണ് ഇതെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.

ഈ തൈ വാണിജ്യ അടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിച്ച് വില്‍ക്കുവാനാണ് ഗവേഷകര്‍ ലക്‍ഷ്യമിടുന്നത്. പക്ഷെ, വില അല്‍പ്പം ഉയര്‍ന്നതാണ്. ഒരു ദശലക്ഷം ഡോളര്‍!.

ഗവേഷണ സ്ഥാപനത്തിന്‍റെ 1980 ഏക്കര്‍ തോട്ടത്തില്‍ വിവിധ ഇനങ്ങളില്‍ പെട്ട തെങ്ങുകളുണ്ട്. വിവിധ രാഷ്‌ട്രങ്ങള്‍ക്ക് സങ്കര ഇനത്തില്‍ പെട്ട തെങ്ങിന്‍ തൈകള്‍ ഈ ഗവേഷണ കേന്ദ്രം സംഭാവന ചെയ്തു വരുന്നു.

ഐവറി കോസ്റ്റില്‍ 50000 ഹെക്ടര്‍ ഭൂമിയില്‍ തെങ്ങ് കൃഷി ചെയ്യുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ തേങ്ങ ഉല്‍പ്പാദിക്കുന്ന രാഷ്‌ട്രങ്ങള്‍ ഫിലിപ്പീന്‍സും ഇന്തോനേഷ്യയുമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :