വിവാഹേതര ബന്ധങ്ങളുള്ള പങ്കാളിയാണോ നിങ്ങള്‍ക്കുള്ളത് ? ഇതാ അതിനുള്ള കാരണങ്ങള്‍!

രണ്ട് വ്യക്തികള്‍ തമ്മിലുള്ള ബന്ധത്തില്‍ അവഗണന സംഭവിക്കുകയോ വിവാഹബന്ധം തകരാറിലാവുകയോ ചെയ്യുന്നതും പുതിയ ബന്ധങ്ങള്‍ക്ക് കാരണമാകും

വിവാഹം, വിവാഹേതര ബന്ധം, ജീവിത രീതി wedding, Extramarital Affairs, life style
സജിത്ത്| Last Modified ചൊവ്വ, 21 ജൂണ്‍ 2016 (12:25 IST)
ഒരുപാടു ഘടകങ്ങള്‍ കോര്‍ത്തിണക്കിയുള്ള ഒരു കണ്ണിയാണ് വിജയകരമായ ദാമ്പത്യം. ആ കണ്ണികളിലെ ഏതെങ്കിലും ഒന്നു വിട്ടുപോകുന്നതോടെ ദാമ്പത്യജീവിതം തകിടം മറിയും. ദാമ്പത്യത്തില്‍ കല്ലുകടിയുണ്ടാക്കുന്ന, പങ്കാളികളെ പരസ്പരമകറ്റുന്ന ഘടകങ്ങള്‍ ധാരാളമുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പങ്കാളികള്‍ തമ്മിലുള്ള അവിശ്വസ്തതയും മറ്റുള്ളവരുമായുള്ള അവിശുദ്ധ ബന്ധവും. ഇത് പലപ്പോഴും വിവാഹജീവിതം തകരുന്നതിന് കാരണമാകാറുണ്ട്.

ഇന്ന് സ്ത്രീകളിലും പുരുഷന്മാരിലും വിവാഹേതര ബന്ധങ്ങള്‍ ഒരേ പോലെ സാധാരണമാണ്. ആദ്യകാലങ്ങളില്‍ വിവാഹത്തെ ഒരു സാമൂഹിക വ്യവസ്ഥ എന്നതിലുപരി ദിവ്യമായ ഒന്നായാണ് കണ്ടിരുന്നത്. എന്നാല്‍ ഇന്ന് പുതിയ ജീവിതശൈലികളും, ആധുനിക ചിന്തകളും ചേര്‍ന്ന് ആ ദിവ്യത്വത്തെ നീക്കം ചെയ്യുകയും ഭൗതിക ഘടകങ്ങളില്‍ വേരൂന്നുകയും, ആളുകള്‍ കുടുംബ ജീവിതത്തെ അവശ്യമായ ഒരു സാമൂഹികമായ സംവിധാനമായി മാത്രം കണക്കാക്കാന്‍ തുടങ്ങുകയും ചെയ്തു. വിവാഹേതര ബന്ധങ്ങള്‍ക്ക് പിന്നില്‍ പല കാരണങ്ങളുമുണ്ടെങ്കിലും അത് നിലവിലുള്ള വിവാഹ ബന്ധത്തെ കുഴപ്പത്തിലാക്കുന്നതും തകര്‍ക്കുന്നതുമാണ്. എന്തെല്ലാം കാര്യങ്ങളാണ് വിവാഹേതര ബന്ധങ്ങള്‍ക്ക് പിന്നിലുള്ളതെന്നാണ് ഇവിടെ പ്രതിപാധിക്കുന്നത്.

വിവാഹബന്ധത്തെ വിജയകരമാക്കുന്നതിന് കഠിന പരിശ്രമം ആവശ്യമാണ്. പല ആളുകളും വിവാഹ ബന്ധത്തിലെ കടപ്പാടുകളില്‍ പരാജയപ്പെടുകയും അതില്‍ നിന്ന് പുറത്ത് പോകുന്നതാണ് എളുപ്പമുള്ള കാര്യം എന്നും കരുതുകയും ചെയ്യുന്നു. ജീവിതത്തോടുള്ള മാറിയ കാഴ്ചപ്പാട് ഈ കടപ്പാടിന്‍റെ അളവും, വിവാഹത്തിന്‍റെ പ്രാധാന്യവും കുറച്ചിട്ടുണ്ട്. പലപ്പോഴും ആളുകള്‍ വിവാഹത്തേക്കാള്‍ പ്രാധാന്യം നല്കുന്നത് വിദ്യാഭ്യാസത്തിനും തൊഴിലിനുമാണ്. കൂടാതെ പങ്കാളിയെ മറുപങ്കാളി അവഗണിയ്ക്കുന്നത് പലപ്പോഴും ദാമ്പത്യത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കും. അവഗണിയ്ക്കപ്പെടുന്ന പങ്കാളി തന്നെ കണക്കിലെടുക്കുന്നില്ലയെന്നത് മറ്റു ബന്ധത്തിലേയ്ക്കു തിരിയാന്‍ മറുപങ്കാളിയെ പ്രേരിപ്പിക്കുന്നു.

രണ്ട് വ്യക്തികള്‍ തമ്മിലുള്ള ബന്ധത്തില്‍ അവഗണന സംഭവിക്കുകയോ വിവാഹബന്ധം തകരാറിലാവുകയോ ചെയ്യുന്നതും പുതിയ ബന്ധങ്ങള്‍ക്ക് കാരണമാകും. പങ്കാളികള്‍ തമ്മിലുള്ള ആശയവിനിമയം പരാജയപ്പെടുകയോ ബന്ധങ്ങളില്‍ ഏറെ ഉത്തരവാദിത്വങ്ങളുണ്ടാവുകയോ ചെയ്യുന്നതും പുതിയ ബന്ധങ്ങള്‍ക്കിടയാക്കാം. കൂടാതെ സമ്പത്ത്, പങ്കാളിത്തം, അടുപ്പം, മതം എന്നിവയും ഇത്തരം ബന്ധങ്ങള്‍ ഉടലെടുക്കാനുള്ള പ്രധാനപ്പെട്ട ഘടകങ്ങളാണ്. അതുപോലെ വിവാഹ ബന്ധത്തില്‍ താനാഗ്രഹിച്ച സുഖവും സന്തോഷവുമെല്ലാം ലഭിയ്ക്കാത്തത് മറ്റു ബന്ധത്തിലേയ്ക്കു തിരിയാന്‍ പങ്കാളികളെ പ്രേരിപ്പിക്കുന്ന ഒന്നാണ്. കൂടാതെ ദാമ്പത്യത്തില്‍ അനുഭവപ്പെടുന്ന വിരസത പലപ്പോഴും മറ്റൊരു ബന്ധത്തിലേയ്ക്കു തിരിയാന്‍ പങ്കാളികളെ പ്രേരിപ്പിയ്ക്കാറുണ്ട്.

ലൈംഗികമായ വിരസതയും ഇതിനുള്ള മറ്റൊരു പ്രധാന കാരണമാണ്. വിവാഹം കഴിഞ്ഞ് ഏറെ വര്‍ഷങ്ങളാകുമ്പോള്‍ ബന്ധത്തില്‍ മുമ്പുണ്ടായിരുന്ന ത്രില്ലും രസങ്ങളും നഷ്ടമാവും. അതിന്‍റെ ഫലമായി പങ്കാളികള്‍ പുതിയ അനുഭവങ്ങള്‍ തേടി പോകുകയും ചെയ്യുന്നു. കൂടാതെ നിങ്ങളുടെയും പങ്കാളിയുടെയും രൂപവും ലൈംഗിക ജീവിതത്തെ സ്വാധീനിക്കുന്ന ഒന്നാണ്. സ്വന്തം ആകാരത്തില്‍ ആത്മവിശ്വാസമില്ലാത്ത ആളുകളാണ് നിങ്ങളും നിങ്ങളുടെ പങ്കാളിയുമെങ്കില്‍ ലൈംഗിക ബന്ധത്തില്‍ അസംതൃപ്തിയുണ്ടാകാന്‍ സാധ്യതയുണ്ട്. ഈ പ്രശ്നം പരിഹരിക്കാന്‍ വേണ്ടി പങ്കാളികള്‍ ശാരീരികമായ രൂപഭംഗിയുള്ള ഒരാളെ തിരയും. അത് കിടക്കയില്‍ നല്ല പ്രകടനം കാഴ്ച വെയ്ക്കാന്‍ അവരെ സഹായിക്കുന്നതാണ്.

അഹങ്കാരത്തിന്‍റെ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന ആളുകള്‍ക്ക് ബന്ധങ്ങളിലെ സാധാരണ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയാതെ വരും. വളരെ കുഴപ്പം പിടിച്ച ഇത്തരം പ്രശ്നം പരിഹരിക്കുന്നതിന് എത്ര അളവ് സ്നേഹവും തികയാതെ വരും. പങ്കാളികള്‍ പരസ്പരം കീഴടങ്ങുകയെന്നതല്ലാതെ മറ്റൊരു പരിഹാരവും ഇതിനില്ല. മറ്റ് വികാരങ്ങളെ പോലെ തന്നെ കാലത്തിനനുസരിച്ച് മാറുന്നതാണ് സ്നേഹം. ആദ്യ വര്‍ഷങ്ങളിലെ ആവേശവും ജിജ്ഞാസയും മറഞ്ഞുതുടങ്ങുമ്പോള്‍ തങ്ങള്‍ക്ക് ആവേശവും സ്നേഹവും ആകാംഷയും വീണ്ടെടുക്കണമെന്ന ചിന്ത ചിലരി ഉണ്ടാകാറുണ്ട്. ഇതില്‍ പരാജയം സംഭവിച്ചാല്‍ അവര്‍ പുതിയ ബന്ധങ്ങള്‍ തേടിപ്പോകാറുണ്ട്. സ്വാര്‍ത്ഥ താല്പര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് നമ്മുടെ സമൂഹം. തങ്ങളുടെ പ്രവൃത്തികള്‍ അല്ലെങ്കില്‍ പെരുമാറ്റം മറ്റുള്ളവരെ എങ്ങനെ ബാധിക്കുന്നു എന്ന് പലരും ശ്രദ്ധിക്കാറില്ല. തങ്ങള്‍ സന്തുഷ്ടരല്ല എന്ന് ആളുകള്‍ പറയുന്നത് അസാധാരണവുമല്ല. ഇതും വിവാഹേതര ബന്ധങ്ങള്‍ക്ക് ഇടയാക്കുന്ന ഒരു പ്രധാന കാരണമാണ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :