കല്യാണ മണ്ഡപത്തിലോ പള്ളിയിലോ അമ്പലത്തിലോ അല്ല, അവരുടെ വിവാഹം നടന്നത് ആംബുലൻസിൽ!

കാത്തിരിപ്പിനൊടുവിൽ ഗുരുസ്വാമിയും നേത്രാവതിയും വിവാഹിതരായി. എന്നാൽ അവരുടെ വിവാഹം നടന്നത് അമ്പലത്തിലോ പള്ളിയിലോ അല്ല, ആംബുലൻസിലാണ്. അതും കല്യാണപ്പെണ്ണ് ട്രെച്ചറിൽ കിടന്ന്. ബംഗലുരുവില്‍ നിന്നും 200 കിലോമീറ്റര്‍ മാറിയുള്ള ചിത്രദുര്‍ഗ്ഗയിലാണ്‌ വിചിത്രമാ

ദേവനാഗരി| aparna shaji| Last Modified ചൊവ്വ, 7 ജൂണ്‍ 2016 (16:02 IST)
കാത്തിരിപ്പിനൊടുവിൽ ഗുരുസ്വാമിയും നേത്രാവതിയും വിവാഹിതരായി. എന്നാൽ അവരുടെ വിവാഹം നടന്നത് അമ്പലത്തിലോ പള്ളിയിലോ അല്ല, ആംബുലൻസിലാണ്. അതും കല്യാണപ്പെണ്ണ് ട്രെച്ചറിൽ കിടന്ന്. ബംഗലുരുവില്‍ നിന്നും 200 കിലോമീറ്റര്‍ മാറിയുള്ള ചിത്രദുര്‍ഗ്ഗയിലാണ്‌ വിചിത്രമായ ഈ വിവാഹം നടന്നത്‌.

തമ്മിലുള്ള വിവാഹമാണ്‌ ആംബുലന്‍സില്‍ നടന്നത്‌. ചിത്രാദുര്‍ഗാ ജില്ലയിലെ മൊളകല്‍മുരുവിലെ ബിജി കെരേ ഗ്രാമത്തിലെ ഒരു കര്‍ഷകകുടുംബത്തില്‍ നിന്നുള്ള നേത്രാവതിയും ചല്ലാക്കെരേ നഗരത്തിലെ കര്‍ഷകകുടുംബാംഗമായ ഗുരുസ്വാമിയും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. നേത്രാവതി ഴ്‌സിംഗ്‌ ഡിപ്‌ളോമാ വിദ്യാര്‍ത്ഥിനിയും ഗുരുസ്വാമി മില്‍ ജീവനക്കാരനുമാണ്.

ഒരേ ജാതിയിൽ ആയതിനാൽ ഇരുവരുടെയും വീട്ടുകാർ പ്രണയം അംഗീകരിക്കുകയും വിവാഹത്തിന് സമ്മതം മൂളുകയും ചെയ്തിരുന്നു. അമാവസ്യയിലെ സമൂഹവിവാഹത്തില്‍ പങ്കാളിയാകാന്‍ ഇരുവരും പദ്ധതിയിട്ടിരിക്കുകയുമായിരുന്നു. എന്നാൽ ഇരുവരും ചിത്രദുര്‍ഗ കോട്ടയില്‍ പിക്‌നിക്ക്‌ പോയപ്പോള്‍ കുഴിയില്‍ വീണ്‌ നേത്രാവതിക്ക്‌ പരിക്കേറ്റു. പരസഹായമില്ലാതെ എണീറ്റ് നടക്കാൻ പോലുമാകാതെ വന്നു.

ബംഗലുരുവിലെ നിംഹാന്‍സില്‍ കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു. അവിടെ ഒരാഴ്‌ചത്തെ ചികിത്സയ്‌ക്ക് ശേഷം ജൂണ്‍ 5 ന്‌ നടക്കുന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ നേത്രാവതി തന്നെ തയ്യാറായി. നേത്രാവതിയെ വിവാഹം കഴിക്കാൻ ഗുരുസ്വാമിയും തയ്യാറായി.എന്നിരുന്നാലും പൂര്‍ണ്ണമായും മതാചാരം അനുഷ്‌ഠിച്ചുള്ള വിവാഹമാണ്‌ ആംബുലന്‍സില്‍ നടന്നത്‌.

സമൂഹവിവാഹത്തിലെ മുഖ്യ കര്‍മ്മിയായിരുന്ന പൂജാരി മുരുഗരാജേന്ദ്ര സ്വാമി ആംബുലന്‍സിനുള്ളില്‍ ചടങ്ങിന്‌ നേതൃത്വം നല്‍കി. എല്ലാവരേയും സാക്ഷിയാക്കി ഗുരുസ്വാമി സ്‌ട്രെച്ചറില്‍ കിടന്ന കിടപ്പില്‍ നേത്രാവതിയുടെ കഴുത്തില്‍ താലി ചാര്‍ത്തി. മംഗല്യസൂത്രം ഗുരുസ്വാമി അണിയിച്ചപ്പോള്‍ നേത്രാവതിയുടെ കണ്ണുകള്‍ സന്തോഷം കൊണ്ടു നിറഞ്ഞു. ഇനി വേണ്ടത്‌ ഭര്‍ത്താവ്‌ അവരെ നോക്കുമെന്ന ഉറപ്പാണ്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :