മെഡിക്കല്‍ പിജിക്കാര്‍ക്കും ഗ്രാമീണ സേവനം നിര്‍ബന്ധമാക്കി
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
മെഡിക്കല്‍ ബിരുദാനന്തരം ബിരുദം, സൂപ്പര്‍ സ്പെഷാല്‍റ്റി പഠനം എന്നിവ കഴിയുന്നവരും നിര്‍ബന്ധമായും ഗ്രാമീണ സേവനം നടത്തണമെന്ന് സംസ്ഥാനസര്‍ക്കാര്‍. നിലവില്‍ എംബിബിഎസിന് ശേഷം മാത്രമായിരുന്നു സാമൂഹ്യ സേവനം നിര്‍ബന്ധമാക്കിയിരുന്നത്.
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും സ്വാശ്രയ മേഖലയില്‍ സര്‍ക്കാര്‍ ഫീസിലും ഇനി സൂപ്പര്‍ സ്പെഷല്‍റ്റിവരെ പഠിക്കുന്നവര്‍ ഒരു വര്‍ഷം വീതം മൂന്ന് തവണ ഗ്രാമീണ സേവനം ചെയ്യേണ്ടി വരും. സര്‍ക്കാര്‍ മേഖലയില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ കൂടിയാണ് ഈ തീരുമാനമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
ഈ പുതിയ ഉത്തരവിനെതിരെ മെഡിക്കല്‍ പിജി, സൂപ്പര്‍ സ്പെഷല്‍റ്റി അസോസിയേഷനുകള്‍ രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ പിഎസ്‌സി വഴി ആളെ നിയമിക്കാനുള്ള പട്ടിക ഉണ്ടായിരിക്കേ കുറഞ്ഞ വേതനത്തില്‍ ബോണ്ട് ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് അസോസിയേഷനുകള്‍ പറഞ്ഞു. ഉത്തരവിനെതിരെ സമരം നടത്തുമെന്നും അസോസിയേഷനുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.