എസ്എംഎസ് അധികം വേണ്ട; പ്രശ്നമാകും!

WEBDUNIA|
പതിവായി എസ് എം എസ് അയക്കുന്നവര്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടാകുമെന്ന് പഠനം. പതിവായി എസ് എം എസ് അയക്കുന്ന 18 നും 25നും ഇടയില്‍ പ്രായമുള്ള യുവാക്കളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. ഇത്തരക്കാര്‍ക്ക് മാനസിക അസ്വസ്ഥതകള്‍, ദേഷ്യം, ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത വളരെ അധികമാണെന്ന് പഠനം തെളിയിക്കുന്നു.

എസ് എം എസ് ചെയ്യുന്ന ശീലം തങ്ങളുടെ ദിനചര്യകളെ പല വിധത്തില്‍ ബാധിക്കുന്നണ്ടെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 39 ശതമാനം പുരുഷന്മാരും 47 ശതമാനം സ്ത്രീകളും സമ്മതിക്കുന്നു. ചിലരുടെ പഠനത്തെയും മറ്റുമാണ് എസ് എം എസ് ബാധിക്കുന്നതെങ്കില്‍ മറ്റു ചിലരുടെ ഉറക്കംതന്നെ കളയുന്നുവെന്നാണ് പഠനത്തില്‍ വ്യക്തമായത്.

എസ് എം എസ് അയയ്ക്കുമ്പോള്‍ അതിന് മറുപടി കിട്ടാനായി ആളുകള്‍ കാത്തിരിക്കാറുണ്ട്. മറുപടി കിട്ടാതാകുമ്പോള്‍ ആളുകള്‍ വളരെയേറെ അസ്വസ്ഥരാകുമത്രെ. തങ്ങളോടുള്ള അവഗണനയായിട്ടാണ് ഇത് അനുഭവപ്പെടുക. ഇത് അമിതമായ ഉത്കണ്ഠയ്ക്കും മറ്റ് അസ്വസ്ഥതകള്‍ക്കും വഴിവയ്ക്കുന്നുവെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :