പാലില്‍ സോപ്പ് പൊടിയും യൂറിയയും!

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
പാലില്‍ വെള്ളം ചേര്‍ത്ത് വില്‍ക്കുന്നത് പുതിയ കാര്യമൊന്നുമല്ല. വെള്ളം ചേര്‍ക്കുന്നു എന്ന കാരണത്താല്‍ ആരും പാല്‍ വാങ്ങാതിരിക്കാറുമില്ല. പക്ഷേ ആരോഗ്യം നന്നാകുമെന്ന് വിശ്വസിച്ച് നിങ്ങള്‍ കുടിക്കുന്ന ഒരു ഗ്ലാസ് പാല്‍ ചിലപ്പോള്‍ നിങ്ങളുടെ ജീവന്‍ തന്നെ എടുത്തേക്കാം. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍ ഇക്കാര്യം സാക്‍ഷ്യപ്പെടുത്തുന്നു. ഇന്ത്യയില്‍ വില്‍ക്കുന്ന പാലില്‍ സര്‍വത്രമായമാണെന്നാണ് കണ്ടെത്തല്‍.

രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമായി ശേഖരിച്ച സാമ്പിള്‍ പാല്‍ ലാബുകളില്‍ പരിശോധന നടത്തിയപ്പോള്‍ ലഭിച്ചത് ഭയപ്പെടുത്തുന്ന വിവരങ്ങളായിരുന്നു. പാലിന് കൊഴുപ്പ് കൂട്ടാനും പാല്‍ കേടാകാതെ സൂക്ഷിക്കാനുമായി സോപ്പ് പൊടി, യൂറിയ, കൃത്രിമക്കൊഴുപ്പ്, ഫോര്‍മാലിന്‍, ഹൈഡ്രജന്‍ പെറോക്സൈഡ്, ഗ്ലൂക്കോസ് തുടങ്ങിയവ ചേര്‍ക്കുന്നുണ്ട് എന്നാണ് കണ്ടെത്തല്‍. ഇതിന് പുറമെ വെള്ളവും പാല്‍പ്പൊടിയുമുണ്ട്.

സാമ്പിളുകളില്‍ 70 ശതമാനവും ഗുണനിലവാരം ഇല്ലാത്തവയായിരുന്നു. അതേസമയം ഗോവ, പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള സാമ്പിള്‍ പാല്‍ ഗുണനിലവാരമുള്ളതാണെന്ന് കണ്ടെത്തി. പശ്ചിമ ബംഗാള്‍, ബിഹാര്‍, ഛത്തീസ്ഗഢ്, ഒറീസ, മിസോറാം, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള പാല്‍ സാമ്പിളുകള്‍ ഒന്നും ഗുണനിലവാരം പുലര്‍ത്തിയില്ല എന്നതാണ് ഖേദകരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :