ഈ വെയിലിൽ ചർമം വരണ്ടുണങ്ങുന്നതാണോ പ്രശ്നം? വഴിയുണ്ട്!

ചർമം വരണ്ടുണങ്ങുന്നത് തലവേദനയാകുന്നോ? വേനൽക്കാലത്തും ചർമം സുന്ദരമാക്കാം...

aparna shaji| Last Modified വെള്ളി, 5 മെയ് 2017 (15:22 IST)
വേനൽക്കാലം അടുത്തതോടെ തലവേദന അധികമായിരിക്കുകയാണ്. ആരോഗ്യം ശ്രദ്ധിക്കണം, സൗന്ദര്യം ശ്രദ്ധിക്കണം. അങ്ങനെ നീളുന്നു. ചർമം വരണ്ടുണങ്ങുന്നതും തലവേദനയായി മാറും. വളരെ സുന്ദ‌രമായ ചർമകാന്തിയാണ് എല്ലാവരുടെയും ആഗ്രഹം. എന്നാൽ കാലാവസ്ഥയും ജീവിതരീതിയും മാറുമ്പോൾ ചർമവും നിറം മങ്ങി തുടങ്ങും. പ്രത്യേകിച്ചും വേനൽകാലങ്ങ‌ളിൽ. വളരെ ലോലമായ ചർമമുള്ളവരിലാണ് ഏറ്റവും കൂടുത‌ൽ പ്രശ്നങ്ങ‌ൾ കണ്ടുതുടങ്ങുന്നത്. വേനൽക്കാലത്തും സുന്ദ‌രവും തിളങ്ങുന്നതുമായ ചർമം സ്വന്തമാക്കാൻ ചില എളുപ്പ വഴികൾ.

1. വരണ്ട ചർമത്തിനെതിരെ പോരാടുക:

വരണ്ട ചർമത്തിൽ നിന്നും രക്ഷപ്പെടാൻ ഒരു മാർഗമേ ഉള്ളു. എപ്പോഴും മുഖം വൃത്തിയായി സൂക്ഷിക്കുക. അതിനായി ആവശ്യമായ സൗന്ദ‌ര്യവസ്തുക്കൾ എപ്പോഴും കയ്യിൽ കരുതുക. മുഖം വൃത്തിയാക്കിയതിന് ശേഷം ഉപയോഗിക്കുന്ന ക്രീം മുഖത്ത് പുരട്ടുക, ചർമത്തിൽ പിടിക്കുന്നതിനായി അഞ്ച് മിനിട്ടു നേരം വെക്കുക ശേഷം പൊളിച്ചെടുക്കുക. മുഖം തണുത്ത വെള്ളത്തിൽ നന്നായി കഴുകുക. അതിനുശേഷം എണ്ണയോ മോയ്ച്യുറൈസറോ മുഖത്ത് പുരട്ടുക. കൂടാതെ, വേനൽകാലത്ത് സൗന്ദര്യവർദ്ധക വസ്തുക്കൾ തിരഞ്ഞടുക്കുമ്പോൾ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ചില ഉല്പന്നങ്ങളിലടങ്ങിയിരിക്കുന്ന ചേരുവക‌ൾ മുഖക്കുരുവിന് കാരണമാകാറുണ്ട്.

2. തിളങ്ങുന്ന ചർമത്തിനായി:

ചർമത്തിന് തിളക്കം ലഭിക്കുന്നതിനായി നല്ല സൗന്ദ‌ര്യ വസ്തുക്കൾ മാത്രം ഉപയോഗിക്കുക. വിറ്റാമിൻ അടങ്ങിയവ തെരഞ്ഞെടുക്കുക. ഇത് ലോലമായ ചർമം നൽകും. ദിവസത്തിൽ രണ്ടുതവണ എന്ന രീതിയിൽ കുറഞ്ഞത് നാല് ആഴ്ചയെങ്കിലും ഈ രീതിയിൽ ചർമത്തെ ശുശ്രൂഷിച്ചാൽ മാറ്റം തിരിച്ചറിയാൻ സാധിക്കും. കൃത്യമായ ഇടവേളകളിൽ മുഖം കഴുകുക. ശുദ്ധജലം മുഖത്ത് തളിക്കുന്നതും മുഖക്കുരു തടയുന്നതിന് സഹായകമാകും.

3. സൗന്ദ‌ര്യക്കുഴമ്പ് ഉപയോഗിക്കുക:

ചർമകാന്തിക്ക് ഏറ്റവും അനുയോജ്യമാണ് പല ഗുണങ്ങ‌ളുള്ള സൗന്ദ‌ര്യക്കുഴമ്പ് ഉപയോഗിക്കുക എന്നത്. ഇത് ആരോഗ്യത്തിനും ഉത്തമമാണ്. സൗന്ദ‌ര്യക്കുഴമ്പുകൾ ഒരേ സമയം കൺപീലികൾക്കും നഖങ്ങ‌ൾക്കും ഉപയോഗിക്കാൻ കഴിയുന്നവയാണ്. വളർച്ചയ്ക്കും തിളക്കത്തിനും അനുയോജ്യമാണിത്. മുടിയുടെ അറ്റം പൊട്ടിപോകുന്നതിനും നല്ലതാണിത്.

4. സിറം ഉപയോഗിക്കുക:

കാലാവസ്ഥ മാറുന്നതിനനുസരിച്ച് ചർമവും മാറിതുടങ്ങുന്നുണ്ടെങ്കിൽ, വേനൽ കാലത്ത് അലർജികൾ ഉണ്ടാകുന്നുവെങ്കിൽ, സിറം ഉപയോഗിക്കാവുന്നതാണ്. ഇത് ചർമ്മസംരക്ഷണത്തിന് വേലികെട്ടുന്നതിലൂടെ ലോലവും മൃദുലവുമായ ചർമം ലഭ്യമാകും. പ്രമുഖ സൌന്ദര്യവര്‍ദ്ധക കമ്പനികളുടെ പേരിലുള്ള സിറം വിപണിയില്‍ ലഭ്യമാണ്.

5. നല്ലതും ഗുണപരവുമായ ക്രീമുകൾ ഉപയോഗിക്കുക:

മഞ്ഞു കാലങ്ങ‌ളിൽ ചർമം നേരിടുന്ന പ്രശ്നങ്ങ‌ൾക്ക് ഉത്തമ പരിഹാരമാണ് അണുവിമുക്തമാക്കിയ ക്രീമുകൾ ഉപയോഗിക്കുക എന്നത്. പ്രമേഹം, സമ്മർദം, വെയിൽ, മലിനീകരണങ്ങ‌ൾ എന്നിവയെല്ലാം ചർമത്തെ കാര്യമായി ബാധിക്കുന്ന പ്രശ്നങ്ങ‌ളാണ്. വെയിലിൽ നിന്നും ചർമത്തെ സംരക്ഷിക്കുന്ന ക്രീമുകൾ മാത്രം ഉപയോഗിക്കുക. വേനൽക്കാലത്ത് ചുറുചുറുക്കോടെ ഇരിക്കാൻ ശ്രദ്ധിക്കണം. യോഗയും വ്യായമവും ചാർമ്മത്തിന് കാന്തി പകരുകയും ചെയ്യും.

6. ആഹാരരീതി ശ്രദ്ധിക്കുക:

വേനൽക്കാലത്ത് മധുര പദാർത്ഥങ്ങ‌ളും എണ്ണ പലഹാരങ്ങ‌ളും കഴിവതും ഒഴുവാക്കുക. ഗോതമ്പ് ഉത്പന്നങ്ങ‌ൾ കഴിക്കുന്നതിലും നിയന്ത്രണം വരുത്തുക. അതോടൊപ്പം വേവിക്കാത്ത പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പഴവർഗങ്ങ‌ൾ ധാരാളം കഴിക്കുക. മുഖക്കുരുവിനെ തടയാൻ ആഹാരരീതിക്ക് സാധിക്കും.

7. ജീവിതശൈലിയിൽ മാറ്റം വരുത്തുക:

വേനൽക്കാലങ്ങ‌ളിൽ അതിനിണങ്ങുന്ന ജീവിതരീതികൾ തന്നെ തിരഞ്ഞെടുക്കുക. ദിവസവും ധാരാളം വെള്ളം കുടിക്കുക. ശരീരത്തിലെ മാലിന്യത്തെ പുറം തള്ളാൻ വെള്ളത്തിന് സാധിക്കും. ഒപ്പം നിത്യേന വ്യായാമം ശീലമാക്കുക. വ്യായാമത്തിനു ശേഷം ത്വക്കിന്റെ ഉപരിതലത്തിലുണ്ടാകുന്ന അനേകം നിർജ്ജീവ കോശങ്ങ‌ൾ നീക്കം ചെയ്യുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :