Widgets Magazine
Widgets Magazine

ആ സമയങ്ങളിൽ അവൻ മൂക്കുപൊത്തുന്നുവോ? എങ്കിൽ ശ്രദ്ധിയ്ക്കണം

ശനി, 1 ഏപ്രില്‍ 2017 (15:07 IST)

Widgets Magazine

സൗന്ദര്യത്തിനും സൗന്ദര്യ സംരക്ഷണ‌ത്തിനും ഏറെ പ്രാധാന്യം നൽകുന്നവരാണ് യൂത്ത്. അതിനാൽ തന്നെ അവരുടെ കയ്യിൽ സൗന്ദര്യ വർദ്ധന വസ്തുക്കൾക്കൊപ്പം പെഫ്യൂമും ഉണ്ടായിരിക്കും. ലോക്കൽ മുതൽ ബ്രാൻഡ് വരെയുള്ള പെർഫ്യൂമുകൾ ഇന്ന് വിപണിയിൽ സുലഭമാണ്. നമ്മൾ അടുത്തുചെല്ലുമ്പോൾ മറ്റൊരാൾക്ക് മൂക്ക് പൊത്തേണ്ടി വന്നാൽ അത് മോശമാണ്. ശ്രദ്ധിക്കുക.
 
എന്തുകാര്യം വാങ്ങിയാലും നമ്മൾ പല തവണ ആലോചിക്കുകയും ശ്രദ്ധിക്കുകയും ചെയ്യാറുണ്ട്. പ്രത്യേകിച്ചും സൗന്ദര്യ വർധന വസ്തുക്കളുടെ കാര്യത്തിൽ. ഒരു റിസ്ക് എടുക്കാൻ വയ്യ എന്നതുതന്നെയാണ് കാരണം. വിവിധ ഗന്ധങ്ങളില്‍ ലഭിക്കുന്ന പെര്‍ഫ്യൂം തെരഞ്ഞടുക്കുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ.
 
നിരവധി ഗന്ധങ്ങളില്‍ പെര്‍ഫ്യൂം ലഭ്യമാണ്. നിങ്ങളുപയോഗിക്കുന്ന പെര്‍ഫ്യൂം നിങ്ങളുടെ വ്യക്തിത്വത്തിന്റെ പ്രതിഫലനമായിരിക്കും. അതുകൊണ്ട് ഏത് ഫ്ലേവർ വേണമെന്ന് ആലോചിച്ച് മാത്രം തീരുമാനിക്കുക. ചെറിയ കുപ്പികളിലെ പെര്‍ഫ്യൂം വാങ്ങുന്നതാണ് എപ്പോഴും നല്ലത്. പെര്‍ഫ്യൂം പഴകുന്തോറും ഗുണവും മണവും കുറയും. 
 
പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കുന്നതിന് മുമ്പ് അടിച്ചു നോക്കി ശരീരത്തിന് അലര്‍ജിയുണ്ടാക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം പ്രത്യേകം പെര്‍ഫ്യൂമുകള്‍ ഉണ്ട്. ചിലത് ഇരുകൂട്ടര്‍ക്കും തെരഞ്ഞെടുക്കാം. ശരീരം വൃത്തിയാക്കിയ ശേഷമേ പെര്‍ഫ്യൂം ഉപയോഗിക്കാൻ പാടുള്ളു.
 
നിങ്ങള്‍ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന സുഗന്ധം തെരഞ്ഞെടുക്കുക. പൂവിന്റെയോ, പഴത്തിന്റെയോ, ചന്ദനത്തിന്റെയോ ഗന്ധം തെരഞ്ഞെടുക്കാം. അത് നിങ്ങളുടെ ഇഷ്ടമാണ്. മനസ്സിന് ഇഷ്ടമില്ലാത്ത ഗന്ധമുള്ള പെർഫ്യൂം ഉപയോഗിച്ചാൽ ശശീരത്ത് പ്രതിഫലിയ്ക്കും പക്ഷേ ആത്മവിശ്വാസം ഉണ്ടായിരിക്കില്ല.
 
നിങ്ങള്‍ക്ക് പ്രിയപ്പെട്ട സുഗന്ധം മനസില്‍ സൂക്ഷിച്ചാല്‍ സമാനമായത് പിന്നീട് തെരഞ്ഞടുക്കാന്‍ എളുപ്പമായിരിക്കും. വാനിലയുടെയോ, കസ്തൂരിയുടേയോ ഗന്ധം തെരഞ്ഞടുത്താല്‍ അത് പ്രതിഫലിപ്പിക്കുന്നത് നിങ്ങളുടെ ആത്മവിശ്വാസത്തെ ആയിരിക്കും.
 
ചർമ്മവും ഇക്കൂട്ടത്തിൽ വലിയൊരു പങ്കു വഹിയ്ക്കുന്നു‌ണ്ട്. ചര്‍മ്മത്തിന് യോജിച്ചതല്ലെങ്കില്‍ പെര്‍ഫ്യൂം ശരിയായി പ്രവര്‍ത്തിക്കണമെന്നില്ല. വരണ്ട ചര്‍മ്മമുള്ളവരില്‍ പെര്‍ഫ്യൂമിന്റെ സുഗന്ധം അധികം സമയം നിലനില്‍ക്കില്ല. ഈര്‍പ്പമുള്ള ചര്‍മ്മത്തിനേ ഗന്ധം ദീര്‍ഘ നേരം നിലനിര്‍ത്താന്‍ സാധിക്കു. അതിനാല്‍ വരണ്ട ചര്‍മ്മമുള്ളവര്‍ മോസ്ച്ചറയ്‌സര്‍ ഉപയോഗിച്ചതിന് ശേഷം പെര്‍ഫ്യൂം ഉപയോഗിക്കുക.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സ്ത്രീ

news

തനിച്ചാണോ പെണ്ണേ നീ യാത്ര പോകുന്നത്? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ...

കേരളത്തിലെ ഇപ്പോഴത്തെ സ്ഥിതി വെച്ച് നോക്കിയാൽ സ്ത്രീകൾ സുരക്ഷിതയല്ല. രാത്രിയിൽ ...

news

ഒരിക്കലും വിലകൊടുത്ത് വാങ്ങാൻ കഴിയുന്നതല്ല അത്, അങ്ങനെയാണെങ്കിൽ തന്നെ അത് താൽക്കാലികമാകും

നമ്മൾക്കായി ഒരു ലോകം പടുത്തുയർത്തപ്പെടും എന്ന് സ്വപ്നം കാണുന്നവരാണ് നാമോരുത്തരും. ...

news

സൂര്യനെല്ലി പെണ്‍കുട്ടി മുതല്‍ മിഷേല്‍ വരെ; കേരളമേ നിന്നെ ഓര്‍ത്ത് ലജ്ജിക്കുന്നു...

കേരളീയര്‍ സ്ത്രീ എന്ന വാക്കിനു അമ്മയെന്നും ദേവിയെന്നും വീടിന്‍റെ വിളക്കെന്നും അര്‍ത്ഥം ...

news

ഇനിയും ഉയരും, നിങ്ങളുടെ ഒപ്പമെത്താൻ ഇനിയും ഞങ്ങൾ പുനഃർജ്ജനിക്കും; ഇത് ഈ കാലഘട്ടത്തിന്റെ സ്ത്രീശബ്ദം

സ്ത്രീ ശാക്തീകരണത്തിന്റെ സന്ദേശവുമായി മറ്റൊരു വനിതാദിനം ദിനം കൂടി എത്തിയിരിക്കുന്നു. ...

Widgets Magazine Widgets Magazine Widgets Magazine