Rijisha M.|
Last Updated:
ശനി, 19 മെയ് 2018 (10:55 IST)
ആറിഞ്ഞതും കേട്ടതുമെല്ലാം പഴങ്കതകൾ. ചില ആശയങ്ങൾ വിചിത്രമായിരിക്കും, അവ വിശ്വസിക്കാൻ അൽപ്പം പ്രയാസവുമായിരിക്കും. എന്നാൽ പഠനങ്ങൾ നടത്തി ശാസ്ത്രം തെളിയിക്കുന്ന കാര്യങ്ങൾ ഉൾക്കൊള്ളുന്നവരാണ് നമ്മളെല്ലാവരും. അങ്ങനെയുള്ള ചില കാര്യങ്ങളിതാ...
1. അറിയാമോ ഹൈ ഹീൽ ചെരുപ്പുകൾ കാൽമുട്ടുകൾക്ക് നല്ലതാണ്
ഹൈ ഹീൽ ചെരുപ്പുകൾ കാലുകൾക്ക് നല്ലതല്ലെന്നാണ് ഇതുവരെ പറഞ്ഞു കേട്ടിട്ടുള്ളത്. എന്നാൽ ആ ചിന്ത മാറ്റാൻ സമയമായി. സ്ത്രീകൾ ഹൈ ഹീൽ ചെരുപ്പുകൾ ധരിക്കുന്നത് കാൽമുട്ടുകൾക്ക് നല്ലതാണെന്ന് വാർവിക്കിക്ക്, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്
2. റേഡിയോ ഓൺ ചെയ്തുകൊണ്ട് ശരീരത്തെ സംരക്ഷിക്കൂ
ഓരോ ദിവസവും വളരെ വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കൂ. നമുക്ക് താൽപ്പര്യമുള്ള കാര്യങ്ങൾ ചെയ്യുന്നതിലൂടെ നല്ലതല്ലാത്ത ചില ശീലങ്ങൾ തനിയെ മാറും. പ്രൊഫസർ ബെൻ ഫ്ലെച്ചർ പറയുന്നത് ഇങ്ങനെയാണ്: പാട്ടുകൾ കേൾക്കുമ്പോൾ പുകവലിയും മദ്യപാനവും ധാരാളം ഭക്ഷണം കഴിക്കുന്നതും നിയന്ത്രിക്കാനാകും. ചെറിയ ഓരോ മാറ്റങ്ങളിലൂടെയും ജീവിതം വളരെ മനോഹരമാക്കാനാകും.
3. ഹാൻഡ് വാഷോ സോപ്പോ ഉപയോഗിക്കുന്നവരാണോ
ഹാൻഡ് വാഷ്, സോപ്പ് എന്നിവ ഉപയോഗിച്ച് കൈകഴുകിയതിന് ശേഷം ഭക്ഷണം കഴിക്കുന്നത് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകുമെന്ന് വിദഗ്ദർ പറയുന്നു. ഏറ്റവും ഉചിതമായത് ചൂടു വെള്ളം ഉപയോഗിച്ചോ ശുദ്ധമായ വെള്ളം ഉപയോഗിച്ചോ കൈ കഴുകുന്നതാണ്. ഇത് കൈകളിലെ ബാക്ടീരിയയെ നശിപ്പിക്കാൻ സഹായിക്കുന്നു.
4. ഫിറ്റ്നസ് വർദ്ധിപ്പിക്കാൻ ചോക്ലേറ്റും പാലും ഉത്തമം
വർക്ക് ഔട്ടിന് ശേഷം
ശാരീരികക്ഷമത വർദ്ധിപ്പിക്കാൻ ചോക്ലേറ്റോ പാലോ കഴിക്കുന്നത് നല്ലതാണ്. പാലിലെ പ്രോട്ടീൻ ശരീരത്തിന് എന്തുകൊണ്ടും അത്യുത്തമമാണ്. ചോക്ലേറ്റ് ആവശ്യമായ കാർബോഹൈഡ്രേറ്റ് നൽകുന്നു. അത് എനർജി വീണ്ടെടുക്കുന്നതിന് സഹായകരമാകും.