ആദ്യരാത്രിയില്‍ എന്ത് സംസാരിക്കും? ആദ്യം ആര് തൊടും?

ആദ്യരാത്രി, ഇണ, യുവതി, ഭാര്യ, ഇണചേരല്‍, First Night, Lover, Romance, Wife, Sexual
BIJU| Last Modified വ്യാഴം, 1 നവം‌ബര്‍ 2018 (16:12 IST)
ആദ്യരാത്രി ചിലര്‍ക്ക് ഒരു പേടിസ്വപ്നമാണ്. ആ അനിവാര്യതയെ എങ്ങനെ നേരിടുമെന്നോര്‍ത്ത് ആശങ്കാകുലരായി ഉറക്കം നഷ്ടപ്പെടുത്തുന്നവര്‍ ഇന്ന് കുറവല്ല. പലരെയും തെറ്റിദ്ധാരണകളാണ് ഭരിക്കുന്നത്. എങ്ങനെയായിരിക്കും ആ നിമിഷങ്ങള്‍? എന്തു സംസാരിക്കും? ആദ്യം ആര് തൊടും? ധൈര്യത്തോടെ, വിജയകരമായി ആദ്യദിനം പിന്നിടാന്‍ കഴിയുമോ? ഇത്തരം ചോദ്യങ്ങളാല്‍ അവര്‍ മനസു നിറയ്ക്കുന്നു.

ആദ്യരാത്രിയില്‍ എല്ലാ കാര്യങ്ങള്‍ക്കും ആര് മുന്‍‌കൈ എടുക്കും എന്നതാണ് യുവാക്കളെയും യുവതികളെയും വലയ്ക്കുന്ന ഒരു ചിന്ത. യുവതികള്‍ക്കാണെങ്കില്‍ ഇത് വലിയൊരു മാനസിക പ്രശ്നമാണ്. ലൈംഗികതയെ ഉണര്‍ത്തുന്ന രീതിയില്‍ സ്പര്‍ശിക്കാന്‍ മുന്നോട്ടിറങ്ങാന്‍ ഇക്കാലത്തും യുവതികള്‍ ഭൂരിപക്ഷത്തിനും ധൈര്യമില്ല. തെറ്റിദ്ധരിക്കപ്പെട്ടേക്കുമോ എന്നതാണ് അവരുടെ ഭയം.

പെണ്‍കുട്ടികളെ കുറ്റം പറഞ്ഞിട്ട് കാര്യമൊന്നുമില്ല. ഞരമ്പുരോഗികളായ ഭര്‍ത്താക്കന്‍‌മാര്‍ അങ്ങനെ തെറ്റിദ്ധരിച്ച് ജീവിതം തകര്‍ന്നുപോയ എത്രയോ പെണ്‍കുട്ടികളുണ്ട്. എന്നാല്‍ ഇക്കാലത്ത്, ഭയപ്പാടോടെ ആദ്യരാത്രിയെ നേരിടുന്നത് ഉചിതമല്ല. ലൈംഗികതയും അതിന്‍റെ സുഖാനുഭൂതികളും ദാമ്പത്യജീവിതത്തിന്‍റെ അടിത്തറയാണെന്ന് മറക്കാതിരിക്കുക.

മണിയറയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ആദ്യരാത്രി എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് പരസ്പരം സംസാരിക്കുന്നത് നല്ലതാണ്. വിവാഹം നിശ്ചയിച്ച ശേഷം വിവാഹം വരെയുള്ള ദിവസങ്ങളില്‍ ഇരുവരും ഫോണില്‍ സംസാരിക്കുമ്പോള്‍ ആദ്യരാത്രിയും സംസാര വിഷയമാക്കുന്നത് നല്ലതാണ്. ആദ്യം തൊടുമ്പോഴുള്ള ലജ്ജ പകുതിയെങ്കിലും കുറഞ്ഞു കിട്ടും. മാത്രമല്ല, ഇക്കാര്യങ്ങളില്‍ പങ്കാളിയുടെ താല്‍‌പര്യങ്ങള്‍ മനസിലാക്കുകയും ചെയ്യാം.

മണിയറയില്‍ പ്രവേശിച്ചതിനു ശേഷം ആദ്യ ഒരു മണിക്കൂര്‍ നേരം പരസ്പരം സംസാരിക്കാനായി ഉപയോഗിക്കണം. പ്രണയത്തെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുമൊക്കെ സംസാരിക്കുന്നതാണ് നല്ലത്. സംസാരത്തിനൊടുവില്‍ പതിയെ കാര്യത്തിലേക്കു കടക്കാം.

ആദ്യം ആരു തൊട്ടാലും, ഒരു കാര്യം മനസില്‍ വച്ചിരിക്കണം. ഇത് ആദ്യരാത്രിയാണ്. ഇന്ന് ആവേശത്തോടെയുള്ള ഒരു ലൈംഗികബന്ധം നിര്‍ബന്ധമല്ല. ബാഹ്യലീലകള്‍ക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്. ആദ്യരാത്രിയിലെ ബാഹ്യലീലകളുടെ സുഖം ഇപ്പോഴും പോയിട്ടില്ലെന്ന് വര്‍ഷങ്ങള്‍ക്കു ശേഷവും ഭാര്യയ്ക്കും ഭര്‍ത്താവിനും പരസ്പരം പറയാനാകണം.

വസ്ത്രങ്ങളുടെയോ ആഭരണങ്ങളുടെയോ മറയില്ലാതെ പരസ്പരം കാണുന്ന നിമിഷത്തിന്‍റെ രസവും കുസൃതികളും രാവു മുഴുവന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുക. ആദ്യരാത്രി എന്ന കടമ്പയെ സ്വര്‍ഗീയാനുഭവമാക്കി മാറ്റുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ ...

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി,  ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അന്വേഷണത്തിന് സാധ്യതയുണ്ടോ എന്ന് ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും
എസ്എസ്എല്‍സി പരീക്ഷയുടെ നിലവാരം വര്‍ധിപ്പിക്കാനും വിദ്യഭ്യാസത്തിന്റെ ഗുണനിലവാരം ...

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ ...

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!
നിങ്ങള്‍ക്ക് നാണമില്ലെ, സല്‍മാന്‍ ഖാന്റെ കരിയര്‍ തകര്‍ക്കുന്നത് നിര്‍ത്താരായില്ലെ ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി
ജബല്പൂരില്‍ സംഭവിച്ചെങ്കില്‍ അതിന് നിയമപരമായ നടപടിയെടുക്കും. അതങ്ങ് ബ്രിട്ടാസിന്റെ ...

കണ്ണുകള്‍ നിങ്ങളുടെ രോഗം വെളിപ്പെടുത്തും! ഇക്കാര്യങ്ങള്‍ ...

കണ്ണുകള്‍ നിങ്ങളുടെ രോഗം വെളിപ്പെടുത്തും! ഇക്കാര്യങ്ങള്‍ അറിയണം
നമ്മുടെ ശരീരത്തില്‍ സംഭവിക്കുന്ന എല്ലാ മാറ്റങ്ങളുടെയും വ്യക്തമായ സൂചനകള്‍ കണ്ണുകള്‍ ...

'തണ്ണിമത്തനില്‍ ചുവന്ന നിറം കുത്തിവയ്ക്കുന്നു'; യാഥാര്‍ഥ്യം ...

'തണ്ണിമത്തനില്‍ ചുവന്ന നിറം കുത്തിവയ്ക്കുന്നു'; യാഥാര്‍ഥ്യം ഇതാണ്
തണ്ണിമത്തനില്‍ നിറം കുത്തിവെയ്ക്കാനാകുമെന്നത് മണ്ടത്തരമാണ്

ക്ലോസറ്റ് ലിഡ് കൈ കൊണ്ടാണോ തുറക്കുന്നത്? വേണം ശുചിത്വം

ക്ലോസറ്റ് ലിഡ് കൈ കൊണ്ടാണോ തുറക്കുന്നത്? വേണം ശുചിത്വം
ടോയ്‌ലറ്റില്‍ എപ്പോഴും ടിഷ്യു പേപ്പര്‍ സൂക്ഷിക്കുക

രാജ്യത്തെ 25 ശതമാനത്തോളം യുവതികള്‍ക്കും പൊണ്ണത്തടി, ഭാരം ...

രാജ്യത്തെ 25 ശതമാനത്തോളം യുവതികള്‍ക്കും പൊണ്ണത്തടി, ഭാരം കൂടുന്നത് അറിയാനും സാധിക്കില്ല
ബോഡി മാസ് ഇന്‍ഡസ് കണക്കാക്കിയാണ് ഒരാള്‍ക്ക് ഭാരം കൂടുതലാണോ കുറവാണോയെന്ന് കണക്കാക്കുന്നത്

അള്‍സര്‍ ഉണ്ടാകാന്‍ കാരണങ്ങള്‍ പലതാണ്, പ്രതിരോധിക്കേണ്ടത് ...

അള്‍സര്‍ ഉണ്ടാകാന്‍ കാരണങ്ങള്‍ പലതാണ്, പ്രതിരോധിക്കേണ്ടത് ശരീരത്തിന്റെ മുഴുവന്‍ ആരോഗ്യത്തിന് അത്യാവശ്യം
അള്‍സര്‍ ഉണ്ടാകുന്നത് എച്ച് പൈലോറി എന്ന ബാക്ടീരിയമൂലമുള്ള ഇന്‍ഫക്ഷന്‍ കൊണ്ടാണ്.