കടന്നു പിടിച്ചതോടെ യുവതി ബഹളം വെച്ചു; ട്രെയിനില്‍ നിന്നും ഇറങ്ങിയോടിയ ടി ടിഇയെ കണ്ടെത്താനായില്ല

കടന്നു പിടിച്ചതോടെ യുവതി ബഹളം വെച്ചു; ട്രെയിനില്‍ നിന്നും ഇറങ്ങിയോടിയ ടി ടിഇയെ കണ്ടെത്താനായില്ല

  train , police , rape , പൊലീസ് , ടി ടി ഇ , കാസര്‍ഗോഡ് , യുവതി
കാസര്‍ഗോഡ്| jibin| Last Updated: തിങ്കള്‍, 29 ഒക്‌ടോബര്‍ 2018 (15:37 IST)
ട്രെയിനില്‍ വെച്ച് അസം സ്വദേശിനിയെ അപമാനിക്കാൻ ശ്രമിച്ചെന്ന് പരാതി. മംഗളൂരു ചെന്നൈ എക്സ് പ്രസിൽ വച്ചാണ് സംഭവം. യുവതിയുടെ പരാതിയില്‍ കാസര്‍ഗോഡ് പൊലീസ് കേസെടുത്തു.

ട്രെയിന്‍ കാസര്‍ഗോഡ് എത്തിയപ്പോഴാണ് സംഭവമുണ്ടായതെന്ന് യുവതി വ്യക്തമാക്കി. ശുചിമുറിയില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ടി ടി ഇ കയറി പിടിക്കുകയും അപമാനിക്കാൻ ശ്രമിക്കുകയുമായിരുന്നു. ബഹളം വെച്ചതോടെ
ടിടിഇ ഇറങ്ങിയോടിയെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു.

കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലെത്തിയപ്പോഴാണ് യുവതി പരാതി നൽകിയത്. സംഭവം കാസര്‍ഗോഡ് വച്ചായതിനാൽ കാസര്‍ഗോഡ് റെയിൽവേ പൊലീസിന് പരാതി കൈമാറി.

ടിടിഇയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി റെയിൽവേ പൊലീസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :