Tips for Chopping Vegetables: പച്ചക്കറി അരിയാന്‍ ചോപ്പര്‍ ആണോ ഉപയോഗിക്കുന്നത്? ഇങ്ങനെ ചെയ്യരുത്

കനം കുറച്ച് അരിയുമ്പോള്‍ പച്ചക്കറികളിലെ ഈര്‍പ്പവും സ്വാഭാവിക നിറവും നഷ്ടമാകുന്നു

Chopping, Chopper, Vegetables, Chopping Vegetables, Tips for Chopping Vegetables, Health News, Webdunia Malayalam
രേണുക വേണു| Last Modified ശനി, 20 ജനുവരി 2024 (09:39 IST)
Vegetables

Tips for Chopping Vegetables: ശരീരത്തിനു ആവശ്യമായ പോഷകങ്ങളും വിറ്റാമിനുകളും നല്‍കുന്നതില്‍ പച്ചക്കറികള്‍ക്ക് വലിയ പങ്കുണ്ട്. എന്നാല്‍ കറി വയ്ക്കുന്നതിനായി പച്ചക്കറി അരിയുമ്പോള്‍ നാം കാണിക്കുന്ന അശ്രദ്ധ ഈ പോഷകങ്ങള്‍ നഷ്ടമാകാന്‍ കാരണമാകുന്നു. പച്ചക്കറി കൂടുതല്‍ ഭംഗിയുള്ളതാക്കാന്‍ നന്നായി കനം കുറച്ച് അരിയുന്ന പ്രവണത നമുക്കിടയില്‍ ഉണ്ട്. കനം കുറച്ച് അരിയുമ്പോള്‍ പച്ചക്കറിയുടെ പോഷകങ്ങള്‍ കൂടുതല്‍ നഷ്ടമാകാന്‍ കാരണമാകും. നന്നായി കനം കുറച്ച് അരിയുമ്പോള്‍ പച്ചക്കറികളുടെ സ്വാഭാവികത നഷ്ടപ്പെടുന്നു.

കനം കുറച്ച് അരിയുമ്പോള്‍ പച്ചക്കറികളിലെ ഈര്‍പ്പവും സ്വാഭാവിക നിറവും നഷ്ടമാകുന്നു. എല്ലാ പച്ചക്കറികളുടെയും തൊലി കളയണമെന്നോ അരിയണമെന്നോ ഇല്ല. തക്കാളി, വെള്ളരി, ഉരുളക്കിഴങ്ങ്, വഴുതനങ്ങ എന്നിവയുടെ തൊലിയും ഭക്ഷ്യയോഗ്യമാണ്. നന്നായി കഴുകി ഉപയോഗിക്കണമെന്ന് മാത്രം. തൊലി കളഞ്ഞ ശേഷമോ അരിഞ്ഞ ശേഷമോ പച്ചക്കറി കഴുകരുത്. പച്ചക്കറി തൊലി കളഞ്ഞോ അരിഞ്ഞോ വെച്ച ശേഷം ഒന്നും രണ്ടും മണിക്കൂര്‍ കഴിഞ്ഞ് കറിവയ്ക്കുന്ന ശീലം ഒഴിവാക്കുക. അരിഞ്ഞ പച്ചക്കറി കൂടുതല്‍ സമയം പുറത്ത് വയ്ക്കുമ്പോള്‍ അതിലെ പോഷകങ്ങള്‍ നഷ്ടമാകും.

വളരെ ചെറുതായി അരിഞ്ഞാല്‍ പച്ചക്കറി വേവാന്‍ കൂടുതല്‍ സമയം ആവശ്യമായി വരും. മാത്രമല്ല പകുതി വേവില്‍ പച്ചക്കറി കഴിക്കുന്നതാണ് പോഷകങ്ങള്‍ കൃത്യമായി ആഗിരണം ചെയ്യാന്‍ വേണ്ടത്. പച്ചക്കറികള്‍ അമിതമായി വേവിച്ചാല്‍ അവയുടെ ഗുണാംശം നഷ്ടപ്പെടും.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :