ലിപ്‌സ്‌‌റ്റിക്കിടുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെയാണ്!

ലിപ്‌സ്‌‌റ്റിക്കിടുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെയാണ്!

Rijisha M.| Last Modified ബുധന്‍, 1 ഓഗസ്റ്റ് 2018 (15:59 IST)
ലിപ്‌സ്‌റ്റിക്ക് എന്നുപറയുമ്പോൾ എല്ലാവരുടെയും മനസ്സിൽ ചുവന്ന നിറമാണ് ഓടിയെത്തുക.
പണ്ട് കാലങ്ങളിൽ ചുവന്ന നിറത്തിന്റെ ഷെയ്‌ഡുകളുള്ള ഉള്ള ലിപ്‌സ്‌റ്റിക്കുകൾ മാത്രമേ ഉണ്ടയിരുന്നുള്ളു. എന്നാൽ ഉപയോഗം കൂടിയതോടെ പല നിറത്തിലുള്ള ലിപ്‌സ്‌റ്റിക്കുകളും വിപണിയിലിലെത്തി.

ഇന്നത്തെ കാലഘട്ടത്തിൽ പെൺകുട്ടികളിൽ ഏറെ പേരും ലിപ്‌സ്‌റ്റിക്കുകൾ ഉപയോഗിക്കുന്നവരാണ്. സൗന്ദര്യം വർദ്ധിപ്പിക്കാൻ അവർ ഏതറ്റം വരെയും പോകും. എന്നാല്‍ ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ചുണ്ടിനു നടുവില്‍ നിന്നു വശങ്ങളിലേക്കാണ് ലിപ്സ്റ്റിക് അപ്ലൈ ചെയ്യേണ്ടത്. ലിപസ്റ്റിക് അപ്ലൈ ചെയ്യും മുന്‍പ് പ്രൈമര്‍ ഇടുന്നത് കളര്‍ ഏറെ നേരം നിലനില്‍ക്കാന്‍ സഹായിക്കും. വരണ്ട ചുണ്ടിൽ ലിപ്‌സ്‌റ്റിക്ക് അപ്ലൈ ചെയ്യരുത്. വരണ്ട ചുണ്ട് മോയ്സ്ചുറൈസ് ചെയ്യുക.

ലിപ്സ്റ്റിക് ഇടും മുന്‍പ് ലിപ് ലൈനര്‍ വച്ചു വരയ്ക്കണം. ലിപ്സ്റ്റിക്പടരാതെ അപ്ലൈ ചെയ്യാന്‍ ലിപ് ലൈനര്‍ സഹായിക്കും. സ്കിന്‍ ടോണിനനുസരിച്ചു മുഖത്തെ പ്രകാശിതമാക്കുന്ന നിറം തിരഞ്ഞെടുക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :