ചായ അനീമിയയ്ക്ക് കാരണമാകുമോ

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 27 സെപ്‌റ്റംബര്‍ 2023 (16:02 IST)
ഉന്മേഷം ലഭിക്കാനായി പലരും ഇടക്കിടെ ചായ കുടിക്കാറുണ്ട്. എന്നാല്‍ അമിത ചായകുടി നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കും. ആഹാരത്തിനുശേഷം ചായകുടിക്കുന്നത് അനീമിയ ഉണ്ടാകാന്‍ കാരണമാകും.
കൂടാതെ രാവിലെ വെറും വയറ്റില്‍ ചായ കുടിക്കുന്നത് ആമാശയ പ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കും. ആഹാരത്തിന് മുന്‍പോ ശേഷമോ ചായ കുടിക്കുന്നത് നല്ലതല്ല. അഞ്ചും ആറും തവണ ചായകുടിക്കുന്നത് കുടലുകളിലെ എന്‍സൈമുകളുടെ ഉല്‍പാദനം നിര്‍ത്തും.

ഇത് നിരവധി രോഗങ്ങളെ വിളിച്ചുവരുത്തും. ശരിയായി ആഹാരം കഴിച്ചിട്ടും മലബന്ധം ഉണ്ടാകുന്നുണ്ടെന്ന് പലരും പറയാറുണ്ട്. ഇതിന്റെ കാരണം ചായകുടിയാണ്. ചായ കുടി കോര്‍ട്ടിസോളിന്റെ ഉല്‍പാദനത്തെയും കൂട്ടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :