പച്ചമുളകിന്റെ ആരോഗ്യ ഗുണങ്ങള്‍ അതിശയിപ്പിക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 27 സെപ്‌റ്റംബര്‍ 2023 (15:49 IST)
നമ്മുടെ ആഹാര ശീലങ്ങളില്‍ ഒഴിച്ചുകൂടാന്‍ സാധിക്കാത്ത പച്ചക്കറിയാണ് മുളക്. മുളകിന് സ്വാദ് വര്‍ധിപ്പിക്കുക എന്നതിലുപരി നിരവധി ആരോഗ്യ ഗുണങ്ങളും ഉണ്ട്. പഠനങ്ങള്‍ പറയുന്നത് പച്ചമുളകിനാണ് കൂടുതല്‍ ആരോഗ്യ ഗുണങ്ങള്‍ ഉള്ളതെന്നാണ്. ഇതില്‍ കലോറി കുറവും ജലാംശം കൂടുതലുമാണ്. കൂടാതെ ബീറ്റാ കരോട്ടിന്‍, ആന്റിഓക്‌സിഡന്റ്, എന്‍ഡോര്‍ഫിന്‍ എന്നിവ ധാരാളം ഉണ്ട്.

അതേസമയം ചുവന്ന മുളക് നെഞ്ചെരിച്ചിലിനും പെപ്റ്റിക് അള്‍സറിനും കാരണമായേക്കും. കൂടാതെ ചുവന്ന മുളക് പൊടി വാങ്ങുമ്പോള്‍ അതില്‍ ധാരാളം മായം കലരാനും സാധ്യതയുണ്ട്. നിറയെ ഫൈബര്‍ ഉള്ള പച്ചമുളക് ദഹനത്തിനും മലബന്ധത്തിനും നല്ലതാണ്. ഇത് ഉമിനീരിന്റെ ഉല്‍പാദനം വര്‍ധിപ്പിച്ച് ദഹനം കൂട്ടുന്നു. കൂടാതെ കലോറി കത്തിച്ച് മെറ്റബോളിസം കൂട്ടുന്നു. ഇതിലൂടെ ശരീരഭാരം കുറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :