ഇന്ത്യയിലെ പ്രമേഹരോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്‌

Last Modified തിങ്കള്‍, 15 ജൂണ്‍ 2015 (13:46 IST)
ഇന്ത്യയിലെ പ്രമേഹരോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാല്യൂവേഷന്‍ വിഭാഗം ആഗോളതലത്തില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പുറത്തുവന്നിരിക്കുന്നത്.

പഠനത്തില്‍ പറയുന്നത് പ്രകാരം 1990 – 2013 കാലഘട്ടത്തില്‍ ഇന്ത്യയില്‍ പ്രമേഹരോഗികളുടെ എണ്ണത്തില്‍ 123 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍
ഇതേ കാലയളവില്‍
ആഗോളതലത്തില്‍ പ്രമേഹരോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് 45 ശതമാനമാണ്. ഇതുകൂടാതെ അമിതവണ്ണം, വ്യക്കരോഗങ്ങള്‍,പക്ഷാഘാതം തുടങ്ങിയ ജീവീത ശൈലി രോഗങ്ങള്‍ ക്രമാതീതമായി വര്‍ധിക്കാനുള്ള കാരണം പ്രമേഹമാണെന്നും പഠനത്തില്‍ പറയുന്നു. ഡയബറ്റീസ് 2 പ്രമേഹത്തിലാണ് ഏറ്റവും കൂടുതല്‍ വര്‍ധനവ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :