അരമണിക്കൂര്‍ കൊണ്ട് ഇന്ത്യ ചാരമാകും...ചൈന പുതിയ മിസൈല്‍ പരീക്ഷിച്ചു

ബിയജിംങ്| VISHNU N L| Last Modified ഞായര്‍, 14 ജൂണ്‍ 2015 (13:03 IST)
ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ അരമണിക്കൂര്‍ കൊണ്ട് കടന്നുകയറി കനത്ത നാശം വിതയ്ക്കാന്‍ ശേഷിയുള്ള അത്യാധുനിക സൂപ്പര്‍സോണിക് ഡെലിവറി വെഹിക്കിള്‍ ആണ് പരീക്ഷിച്ചിരികുന്നത്. വൂ-14 എന്നാണ് ഈ വാഹനത്തിന് നല്‍കിയിരിക്കുന്ന പേര്. 18 മാസത്തിനിടയില്‍ ഇത് നാലാം തവണയാണ് വൂ-14 ചൈന പരീക്ഷിക്കുന്നത്. ശബ്ദത്തേക്കാള്‍ 10 ഇരട്ടി വേഗതയില്‍ ഇതിന് സഞ്ചരിക്കാന്‍ കഴിയും. അതായത് മണിക്കൂറില്‍ 7,680 മൈലുകള്‍. ഒപ്പം മിസൈല്‍ പ്രതിരോധ സംവിധാനത്തെ മറികടക്കാനുള്ള അത്യാധുനിക സംവിധാനവും ഈ വാഹനത്തിനുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ആകാശത്ത് കൂടി ഇന്ന് ഉള്ളതില്‍ വച്ച് ഏറ്റവും വേഗത്തില്‍ ആണവ പോര്‍മുനകള്‍ ഏത്തിക്കാന്‍ കഴിയുന്നതാണ് വൂ-14 എന്നാണ് വാഷിംങ്ടണില്‍ നിന്നുള്ള വാഷിംങ്ടണ്‍ ഫ്രീ ബീക്കണ്‍ എന്ന സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍ തങ്ങളുടെ ഭൂപ്രദേശത്ത് ഇത്തരത്തിലുള്ള ശാസ്ത്രീയ പരീക്ഷണങ്ങളില്‍ അസ്വഭാവികതകള്‍ ഒന്നുമില്ലെന്നും, ഇത് ഏതെങ്കിലും രാജ്യത്തെ ഉദ്ദേശിച്ചല്ലെന്നും ചൈനീസ് പ്രതിരോധ ഉദ്യോഗസ്ഥരുടെ വാക്കുകള്‍ ഉദ്ധരിച്ച് ഹോങ്കോങ്ങ് അസ്ഥാനമാക്കിയ ചൈനീസ് പത്രം മോണിങ്ങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ചൈനയുമായി പാശ്ചാത്യ രാജ്യങ്ങളും ജപ്പാനുമായി ദക്ഷിണ ചൈന കടലില്‍ പ്രതിസന്ധികള്‍ രൂക്ഷമാകുന്നതിനിടയിലാണ് ഈ പരീക്ഷണം എന്നത് ശ്രദ്ധേയമാണ്. അമേരിക്ക നിരന്തരം ഉന്നയിക്കുന്ന ചൈനീസ് അധിനിവേശ പ്രശ്നങ്ങളെ തടയിടുക തന്നെയാണ് വൂ-14 ന്‍റെ പരീക്ഷണത്തിലൂടെ ചൈന ലക്ഷ്യം ഇടുന്നതെന്നാണ് ചില അന്തരാഷ്ട്ര നിരീക്ഷകര്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :