അടിവസ്ത്രങ്ങൾ വാങ്ങുമ്പോൾ പലരും ആവർത്തിക്കുന്ന ചില തെറ്റുകൾ

നിഹാരിക കെ.എസ്| Last Modified ബുധന്‍, 25 ഡിസം‌ബര്‍ 2024 (10:15 IST)
മറ്റ് വസ്ത്രങ്ങളെ അപേക്ഷിച്ച് ഏറ്റവും ശ്രദ്ധ നൽകി വാങ്ങേണ്ടത് അടിവസ്ത്രങ്ങൾ ആണ്. എന്നാൽ, പലരും ഇത് ശ്രദ്ധിക്കാറില്ല. സൈസ് വരെ ഒരു ഊഹാപോഹം വെച്ചാകും പലരും അടിവസ്ത്രങ്ങൾ വാങ്ങുന്നത്. എന്നാൽ, ഇത് തെറ്റാണ്. അടിവസ്ത്രങ്ങൾ നല്ല സമയം കളഞ്ഞ് ശ്രദ്ധിച്ച് വാങ്ങുന്നതാകും ഭാവിക്ക് നല്ലത്. പ്രത്യേകിച്ച് സ്ത്രീകൾ. അടിവസ്ത്രങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ഒരുപാട് ടൈറ്റ് ഉള്ള അടിവസ്ത്രങ്ങൾ വാങ്ങരുത്. ഇറുകിയ അടിവസ്ത്രങ്ങൾ ധരിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണെങ്കിൽ, ഈ ശീലം ഉടനടി നിർത്തേണ്ടതുണ്ട്. ഇറുകിയ അടിവസ്ത്രമോ ബ്രായോ ധരിക്കുന്നത് വായുസഞ്ചാരം പരിമിതപ്പെടുത്തും. ഇതുവഴി അണുബാധയ്ക്ക് കാരണമാകും.

സിൽക്ക്, സാറ്റിൻ സിന്തറ്റിക്, സ്പാൻഡെക്സ് പാൻ്റീസ് എന്നിവ അസ്വസ്ഥതയുണ്ടാക്കും.

കോട്ടൺ അടിവസ്ത്രങ്ങൾ ഉപയോഗിക്കുക.

പുത്തൻ അടിവസ്ത്രങ്ങൾ കഴുകാതെ ഉപയോഗിക്കരുത്.

ഒരുപാട് കാലം ഒരു അടിവസ്ത്രം മാത്രം ധരിക്കരുത്.

വിലകുറഞ്ഞ അടിവസ്ത്രങ്ങൾ വാങ്ങാതിരിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :