കല്ലടയാറ്റിലൂടെ 10 കിലോമീറ്റര്‍ ഒഴുകി പോയിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട് വാര്‍ത്തകളില്‍ ഇടം നേടിയ സ്ത്രീ ആത്മഹത്യ ചെയ്ത നിലയില്‍

shyamala
സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 17 ഡിസം‌ബര്‍ 2024 (10:11 IST)
shyamala
കല്ലടയാറ്റിലൂടെ 10 കിലോമീറ്റര്‍ ഒഴുകി പോയിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട് വാര്‍ത്തകളില്‍ ഇടം നേടിയ സ്ത്രീ ചെയ്ത നിലയില്‍. കുളക്കട കിഴക്ക് മനോജ് ഭവനില്‍ ശ്യാമളയമ്മയാണ് ആത്മഹത്യ ചെയ്തത്. 62 വയസ്സായിരുന്നു. കഴിഞ്ഞദിവസം രാവിലെ വീട്ടിലെ അടുക്കളയോട് ചേര്‍ന്ന മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കടയില്‍ പോയ മകന്‍ തിരിച്ചു വന്നപ്പോഴാണ് സംഭവം കണ്ടത്.

ഉടന്‍തന്നെ ശ്യാമളയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കഴിഞ്ഞ മെയ് 28നാണ് ശ്യാമള കല്ലടയാറ്റില്‍ ഒഴുക്കില്‍പ്പെട്ടത്. വെള്ളം ഉയര്‍ന്ന നദിയില്‍ 10 കിലോമീറ്ററോളം ഇവര്‍ ഒഴുകി പോവുകയായിരുന്നു. ഇവര്‍ ഒഴുകിയെത്തുന്നത് കണ്ട് നാട്ടുകാര്‍ കരയ്‌ക്കെത്തിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :