രേണുക വേണു|
Last Modified ശനി, 27 ഏപ്രില്‍ 2024 (16:58 IST)
വളരെ വ്യാപകമായി കാണുന്ന ഒരു അസുഖമാണ് ആമവാതം. റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നാണ് ആമവാതത്തിന്റെ ശാസ്ത്രീയ നാമം. ശരീരത്തിലെ പ്രതിരോധ സംവിധാനം ആരോഗ്യമുള്ള കോശങ്ങളെ ആക്രമിച്ചു നശിപ്പിച്ചു തുടങ്ങുന്ന ഒരു ഓട്ടോ ഇമ്യൂണല്‍ രോഗമാണ് ആമവാതം.
ആമവാതത്തിന്റെ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കാം
രാവിലെ അനുഭവപ്പെടുന്ന സന്ധികളിലെ വേദന
സന്ധികളിലെ നീര്
ചെറിയ സന്ധി വീക്കം
ചലിക്കാനുള്ള ബുദ്ധിമുട്ട്
സന്ധികളിലെ ചുവപ്പ്
ചവിട്ടുപടികള്‍ കയറാന്‍ ബുദ്ധിമുട്ട്
ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ നിര്‍ബന്ധമായും ഡോക്ടറെ സമീപിക്കുക.