രേണുക വേണു|
Last Modified വെള്ളി, 26 ഏപ്രില്‍ 2024 (12:58 IST)
ഒരു കാരണവശാലും പ്രാതല്‍ ഒഴിവാക്കരുത്. ഒരു ദിവസത്തേക്ക് വേണ്ട ഊര്‍ജ്ജം നിങ്ങള്‍ക്ക് ലഭിക്കുന്നത് പ്രാതലിലൂടെയാണ്.
ഉച്ചഭക്ഷണവും അത്താഴവും മിതമായി മാത്രം കഴിക്കുക. രാത്രി കിടക്കുന്നതിനു രണ്ടര മണിക്കൂര്‍ മുന്‍പെങ്കിലും അത്താഴം കഴിക്കണം.
എല്ലാ ദിവസവും ഒരു മണിക്കൂര്‍ വ്യായാമം ചെയ്യുക. ഇതിലൂടെ ശരീരത്തിനു ആവശ്യമില്ലാത്ത കൊഴുപ്പ് പുറത്തേക്ക് കളയാന്‍ സാധിക്കും.
ദിവസവും മൂന്ന് ലിറ്ററെങ്കിലും വെള്ളം കുടിക്കുക. പേശീരൂപികരണത്തിനു വെള്ളം അത്യാവശ്യമാണ്.
ആന്റി ഓക്സിഡന്റ് ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുക. പച്ചക്കറികളും പഴവര്‍ഗങ്ങളും ധാരാളം കഴിക്കണം.
ലഹരി വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുക. ലഹരിയുടെ ഉപയോഗം ആന്തരികാവയവങ്ങളുടെ ആരോഗ്യത്തെ ബാധിക്കും.
ശരീരഭാരം നിയന്ത്രിക്കുക, അമിത വണ്ണം ആപത്ത്
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുക. രണ്ടാഴ്ച കൂടുമ്പോള്‍ രക്തസമ്മര്‍ദ്ദവും പ്രമേഹവും പരിശോധിക്കണം.
രാത്രി തുടര്‍ച്ചയായി ഏഴ് മണിക്കൂര്‍ ഉറങ്ങുക. രാത്രി വൈകി ഉറങ്ങുന്ന ശീലം ആരോഗ്യത്തെ മോശമായി ബാധിക്കും.