കൺതടങ്ങളിലെ കറുപ്പ് നിറം അകറ്റാം, ഈസിയായി!

കൺതടങ്ങളിലെ കറുപ്പ് നിറം അകറ്റാം, ഈസിയായി!

Rijisha M.| Last Modified ബുധന്‍, 7 നവം‌ബര്‍ 2018 (10:11 IST)
മുഖ സംരക്ഷണത്തിന് വില്ലനായെത്തുന്നത് എപ്പോഴും കൺതടങ്ങളിലെ കറുപ്പ് നിറം തന്നെയാണ്. പലതും പരീക്ഷിച്ച് പരാജയപ്പെട്ടവരായിക്കാം നമ്മളിൽ പലരും. ഇതിന് പ്രധാന കാരണമായി പറയുന്നത് ഉറക്കമില്ലായ്‌മയും ടെൻഷനുമാണ്. കണ്ണിന് ചുറ്റുമുള്ള പേശികളിലും കോശങ്ങളിലും ഉണ്ടാകുന്ന ആയാസമാണ് ഇതിന് പിന്നിൽ‍.

അതുപോലെ തന്നെയാണ് മനസ്സിന് ഉണ്ടാകുന്ന പ്രയാസങ്ങൾ‍, ടെന്‍ഷന്‍, വിഷാദം, ഉത്കഠ എന്നിവയും ഇതിന് കാരണമാകുന്നത്. വെള്ളരിക്ക റൗണ്ടിൽ അരിഞ്ഞ് കണ്‍തടത്തിൽ അരമണിക്കൂറെങ്കിലും വയ്‌ക്കുകയാണെങ്കിൽ കറുത്ത പാട് ഒരാഴ്‌ചയ്‌ക്കുള്ളിൽ മാറിക്കിട്ടും.

ധാരാളം വെള്ളം കുടിക്കുന്നതും നല്ല തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നതും ഇതിന് പ്രതിവിധിയാണ്. ടീ ബാഗ് ആണ് മറ്റൊരു പ്രതിവിധി. ടീ ബാഗ് ഫ്രിഡ്ജില്‍ സൂക്ഷിച്ച്‌ ഇത് കണ്‍തടത്തില്‍ വെക്കുക. ഇത് കണ്ണിനു ചുറ്റുമുള്ള കറുപ്പിനെ അകറ്റാന്‍ സഹായിക്കും. ഇതൊന്നുമല്ലാതെ, കണ്ണുകളുടെ സൗന്ദര്യം വീണ്ടെടുക്കുന്നതിന് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം നേരത്തെ കിടക്കുക എന്നതുതന്നെയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :