പുരുഷ വന്ധ്യത കണ്ടെത്തുക പ്രയാസം, എന്നാൽ അതിന്റെ ലക്ഷണങ്ങൾ ഇവയൊക്കെയാണ്!

പുരുഷ വന്ധ്യത കണ്ടെത്തുക പ്രയാസം, എന്നാൽ അതിന്റെ ലക്ഷണങ്ങൾ ഇവയൊക്കെയാണ്!

Rijisha M.| Last Modified ഞായര്‍, 4 നവം‌ബര്‍ 2018 (13:22 IST)
വന്ധ്യതയ്‌ക്ക് പിന്നിൽ പല പല കാരണങ്ങളും ഉണ്ടായേക്കാം. അത് പുരുഷനിൽ ആകുമ്പോൾ കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കും. കാരണം അത് കണ്ടെത്താൽ കുറച്ച് ബുദ്ധിമുട്ടായിരിക്കും. സ്ത്രീ വന്ധ്യതയെ അപേക്ഷിച്ച്‌ പുരുഷന്‍മാരിലെ വന്ധ്യതയുടെ ലക്ഷണങ്ങളും കാരണങ്ങളും കണ്ടെത്തുക എന്നത് വളരെയധികം പ്രയാസമുള്ള ഒന്നാണെന്ന് വിദഗ്ധർ പറയുന്നു.

ജീവിത സാഹചര്യങ്ങളും ഉറക്കവും ഭക്ഷണ രീതിയും വ്യായാമവും ഒക്കെ ഇതിന് പിന്നിലുള്ളതാണ്. പക്ഷേ അധികം ആരുംതന്നെ ഇത് ശ്രദ്ധിക്കാറില്ല. കൂടാതെ, ബീജങ്ങളുടെ അഭാവം വര്‍ദ്ധിപ്പിക്കുന്നതിനുള്ള കാരണം വളരെ വലുതാണ്. പുരുഷ വന്ധ്യതയുടെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഇത്. മാനസിക സമ്മര്‍ദ്ദം പോലുള്ള പ്രശ്‌നങ്ങളും പുരുഷന്‍മാരിൽ ഉണ്ടാവുന്ന വന്ധ്യതയുടെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. ഇത് പലപ്പോഴും ലൈംഗിക മരവിപ്പിനും ഉദ്ദാരണ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്.

പുകവലി, മദ്യപാനം, ഭക്ഷണ രീതി, സംയോജനം നടക്കാത്തത്,
ശുക്ലത്തില്‍ ബീജമില്ലാത്ത അവസ്ഥ, ലൈംഗിക ബന്ധത്തിലെ പ്രശ്‌നങ്ങൾ തുടങ്ങിയവയെല്ലാം ഇത് ഉണ്ടാക്കിയേക്കാവുന്ന പ്രധാന കാരണങ്ങളാണ്. സ്വയം മനസ്സിലാക്കുകയും ഇതിനെല്ലാം പരിഹാരം കണ്ടെത്തുകയും ചെയ്‌താൽ മാത്രമേ പുരുഷന്മാരുടെ വന്ധ്യതയ്‌ക്ക് പരിഹാരം കാണാൻ കഴിയൂ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :