ഈ ആഗ്രഹങ്ങള്‍ മനസില്‍ തോന്നിയതിനാലാണോ നിങ്ങള്‍ ഒറ്റയ്ക്ക് ജീവിക്കാന്‍ ഇഷ്ടപ്പെട്ടത് ?

ജീവിതത്തില്‍ ബാധ്യതകളും മറ്റ് പ്രശ്‌നങ്ങളും ഇല്ലെങ്കില്‍ കൂടുതല്‍ സമയം തങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനായി മാറ്റിവക്കാന്‍ കഴിയും.

life style, life, health ജീവിത രീതി, ജീവിതം, ആരോഗ്യം
സജിത്ത്| Last Updated: ചൊവ്വ, 2 ഓഗസ്റ്റ് 2016 (14:39 IST)
വിവാഹം കഴിയുകയെന്നതും കുട്ടികളുണ്ടാവുന്നതും കുടുംബമായി ഇരിക്കുന്നതുമെല്ലാം ഏറെ സന്തോഷങ്ങള്‍ നിറഞ്ഞ ഒരു കാര്യമാണ്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ചിലരെങ്കിലും ഉണ്ടാകും. അത്തരക്കാര്‍ക്ക് തനിച്ച് ജീവിക്കുന്നതായിരിക്കും സന്തോഷം നല്‍കുക. ഇത്തരക്കാര്‍ക്ക് വിവാഹവും പ്രണയവുമെല്ലാം ജീവിതത്തിലെ സ്വസ്ഥത നശിപ്പിക്കുന്ന ഒന്നായിട്ടായിരിക്കും അനുഭവപ്പെടുക. ഇവര്‍ക്ക് പല ന്യായീകരണങ്ങളും പറയാനും ഉണ്ടാകും. എന്തെല്ലാമാണ് അവയെന്ന് നോക്കാം.

ജീവിതത്തില്‍ ബാധ്യതകളും മറ്റ് പ്രശ്‌നങ്ങളും ഇല്ലെങ്കില്‍ കൂടുതല്‍ സമയം തങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനായി മാറ്റിവക്കാന്‍ കഴിയും. അതുപോലെ അവധി ദിവസങ്ങളില്‍ ഇഷ്ടമുള്ള സ്ഥലങ്ങളില്‍ കറങ്ങി നടക്കുന്നതിനും ഇഷ്ടമുള്ള അത്രയും സമയം പുറത്ത് കറങ്ങാനും പുറത്ത് നിന്ന് ഭക്ഷണം കഴിയ്ക്കാനും സാധിയ്ക്കും. കൂടാതെ ഇഷ്ടപ്പെട്ട വസ്ത്രം, കോസ്‌മെറ്റിക് എന്നിവയെല്ലാം സ്വന്തം ഇഷ്ടമനുസരിച്ച് വാങ്ങാനും കഴിയും. ഇത്തരക്കാര്‍ക്ക് ഷോപ്പിംഗിനായും കൂടുതല്‍ സമയം ലഭിക്കും.

അതുപോലെ സോഷ്യല്‍ മീഡിയയില്‍ പൂര്‍ണസ്വാതന്ത്ര്യത്തോടെ പെരുമാറാന്‍ ഇത്തരക്കാര്‍ കഴിയും.ഫോട്ടോകളോ മറ്റോ ഇട്ടാലും ആരും ചോദിയ്ക്കാന്‍ വരുമെന്ന പേടിയും വേണ്ട. അതുപോലെ പ്രായമായ അമ്മയേയോ അച്ഛനേയോ നോക്കാന്‍ ഇത്തരക്കാര്‍ക്ക് ആരേയും ആശ്രയിക്കേണ്ടി വരില്ലയെന്നതും ഇവരുടെ ന്യായീകരണമാണ്. കൂടാതെ അത്യാവശ്യ ഘട്ടങ്ങളില്‍ തന്റെ സുഹൃത്തിനെ സഹായിക്കാനും ഇത്തരക്കാര്‍ക്ക് കഴിയും. എന്നാല്‍ കുടുംബമായി കഴിയുകയാണെങ്കില്‍ സുഹൃത്തുക്കളുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ നല്‍കാന്‍ കഴിയില്ലെന്ന് ഇവര്‍ പറയുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :