ഗർഭധാരണം പെട്ടെന്ന് വേണോ?- വന്ധ്യതയൊന്നും പ്രശ്‌നമല്ല!

ഗർഭധാരണം പെട്ടെന്ന് വേണോ?- വന്ധ്യതയൊന്നും പ്രശ്‌നമല്ല!

Rijisha M.| Last Modified വ്യാഴം, 6 ഡിസം‌ബര്‍ 2018 (11:29 IST)
ഇന്നത്തെ കാലത്ത് കൂടിവരുന്നതും അതുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ കയറി ഇറങ്ങി നടക്കുന്നവരുമായി ചില്ലറയൊന്നുമല്ല. വിവാഹം കഴിഞ്ഞ് പെട്ടെന്നൊന്നും കുഞ്ഞ് വേണ്ട എന്ന് ചിന്തിക്കുന്നവർക്കിടയിലാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ വർദ്ധിക്കുന്നത്.

വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായി കുട്ടികള്‍ ഇല്ലാത്തവർക്ക് ഇനി പറയുന്ന കാര്യങ്ങൾ ഒന്ന് പരീക്ഷിച്ച് നോക്കാം. കുഞ്ഞുണ്ടാകാൻ ദമ്പതികൾ രണ്ട് പേരും പൂർണ്ണ മനസ്സോടെ ശ്രമിക്കണം. അതിന് ശരീരത്തിന്റെ ആരോഗ്യം നല്ലരീതിയിൽ നോക്കണം. ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നതിന് മുന്‍പ് തന്നെ ആരോഗ്യകരമായ ഒരു ജീവിതശൈലി ആയിരിക്കണം പിന്തുടരേണ്ടത്.

പ്രോട്ടീന്‍, സിങ്ക്, വിറ്റാമിന്‍ എന്നിവയടങ്ങിയ ഭക്ഷണം ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കണം. അമിത വണ്ണം ഒരു വലിയ പ്രശ്‌നമാണ്. സൂര്യപ്രകാശത്തിന് നിങ്ങളുടെ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള കഴിവുണ്ടെന്ന് പഠനങ്ങൾ പറയുന്നു. സ്ത്രീകളിലും പുരുഷന്‍മാരിലും ഇത് പ്രായോഗികമാണ്.

ഇതൊന്നും അല്ലതെ, ഓവുലേഷന്‍ ദിവസം കണക്കാക്കി ബന്ധപ്പെട്ടാൽ കുഞ്ഞുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ ഒരിക്കലും ശാരീരികബന്ധത്തില്‍ ഗര്‍ഭധാരണം എന്ന ലക്ഷ്യം മുന്നില്‍ കണ്ട് ബന്ധപ്പെടരുത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :