പിഞ്ചുകുഞ്ഞിന് വെള്ളം നല്‍കിയാല്‍ മരണം സംഭവിക്കുമോ ?; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

പിഞ്ചുകുഞ്ഞിന് വെള്ളം നല്‍കിയാല്‍ മരണം സംഭവിക്കുമോ ?; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

jibin| Last Updated: തിങ്കള്‍, 5 ഫെബ്രുവരി 2018 (14:54 IST)
മുതിര്‍ന്നവര്‍ ദിവസവും എട്ട് ലിറ്റര്‍ വെള്ളം കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കുന്നത്. ശരീരത്തിന് ഊര്‍ജവും ഉന്മേഷവും പകരാന്‍ കൂടുതല്‍ വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്.

ചെറിയ കുഞ്ഞുങ്ങള്‍ക്ക് കൂടുതല്‍ വെള്ളം നല്‍കണോ എന്ന കാര്യത്തില്‍ ആശങ്ക പുലര്‍ത്തുന്നവരാണ് ഭൂരിഭാഗം മാതാപിതാക്കളും.

ചെറിയ കുഞ്ഞുങ്ങള്‍ക്ക് അളവില്‍ കൂടുതല്‍ വെള്ളം നല്‍കരുതെന്നാണ് ഡോക്‍ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. ഒരു കൊച്ചു കുട്ടിക്ക് ആരോഗ്യവും ജലാംശവും പകരാന്‍ മുലപ്പാൽ മാത്രം മതിയാകും. 88 ശതമാനവും വെള്ളം അടങ്ങിയിട്ടുള്ള മുലപ്പാല്‍ കുടിക്കുമ്പോൾ ആവശ്യമുള്ള കാലറിയും വെള്ളവും കുഞ്ഞില്‍ എത്തിച്ചേരും.

കൂടുതല്‍ വെള്ളം കുഞ്ഞിന് നല്‍കിയാല്‍ ആരോഗ്യം നശിക്കുന്നതിന് കാരണമാകും. മരണം പോലും സംഭവിച്ചേക്കാമെന്നാണ് അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രികസ് പറയുന്നത്.

ധാരാളം വെള്ളം കുടിച്ചാല്‍ സോഡിയത്തിന്റെ അളവ് വളരെയധികം താഴുന്നതു മൂലം പോഷകങ്ങളെ ആഗിരണം ചെയ്യാൻ കഴിയാതെ വരുകയും ചെയ്യും. കോമ, വിറയൽ എന്നീ അവസ്ഥകള്‍ ഉണ്ടാകുന്നതിനും അമിതമായ തോതില്‍ കുഞ്ഞിന് വെള്ളം നല്‍കുന്നത് കാരണമാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :