ആര്‍ത്തവം താളം തെറ്റുന്നുണ്ടോ? സൂക്ഷിക്കണം... സംഗതി ഗുരുതരമാണ് !

ആര്‍ത്തവം താളം തെറ്റുന്നുവോ? എങ്കില്‍ ഇത് മൂലമാകും

Aiswarya| Last Updated: ചൊവ്വ, 21 മാര്‍ച്ച് 2017 (17:14 IST)
ഒരു പെണ്‍കുട്ടി പ്രത്യുത്പാദന ശേഷി കൈവരിച്ചു എന്നതിന്റെ ലക്ഷണമാണ് ആർത്തവം. ആർത്തവരക്തം പോക്കിന്റെ ആദ്യ ദിനം മുതലാണ് ആർത്തവചക്രം കണക്കാക്കുന്നത്. തലച്ചോറു
മുതൽ അണ്ഡാശയം വരെ പങ്കെടുക്കുന്ന ചില ഹോർമോണുകളുടെ സഹായത്തോടെ നടക്കുന്ന സങ്കീർണ്ണമായ പ്രവർത്തനങ്ങളെല്ലാം ഒന്നു ചേർന്നതാണ് ആർത്തവം. 28±7 ദിവസങ്ങളാണ് സാധാരണ ഗതിയിൽ ഒരു ആർത്തവചക്രത്തിന്റെ ദൈർഘ്യം. ആർത്തവത്തിന്റെ ആരംഭം ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങളുമായാബ് ബന്ധപ്പെട്ടു കിടക്കുന്നത്.

സ്ത്രീശരീരത്തില്‍ മാസത്തില്‍ ഒരിക്കല്‍ അരങ്ങേറുന്ന ‘ആര്‍ത്തവം’ എന്ന ശുദ്ധീകരണപ്രക്രിയയെകുറിച്ച് വളരെ ഏറെ തെറ്റിദ്ധാരണകള്‍ ഇന്നും നിലനില്‍ക്കുന്നു. സധാരണ മാസത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഈ പ്രക്രിയ
പലര്‍ക്കും താളം തെറ്റി വരാറുണ്ട്. എന്നാല്‍ ഇതിന്റെ കാരണങ്ങള്‍ ആര്‍ക്കും അറിയില്ല, ആരും അന്വോഷിക്കാറില്ല എന്നതാകും ശരി. എന്നാല്‍ ഇതിന് പത്ത് കാരണങ്ങള്‍ ഉണ്ട്.


‘ആര്‍ത്തവം’ താളം തെറ്റുന്നതിന്റെ പത്ത് കാരണം ഇവയാണ്.

* സമ്മര്‍‌ദ്ദം- ജീവിതത്തിലുണ്ടാകുന്ന പല സ്ട്രെസുകളും ശരീരത്തില്‍ ബാധിക്കുന്നുണ്ട്. അങ്ങനെ വരുന്ന സ്ട്രെസുകള്‍
ആർത്തവത്തിന്റെ അളവ് കുറയ്ക്കാന്‍ കാരണമാകുന്നു.

*രോഗങ്ങള്‍- പെട്ടന്നുണ്ടാകുന്ന ചില രോഗങ്ങള്‍ നിങ്ങളുടെ ആര്‍ത്തവം തെറ്റി വരാന്‍ കാരണമാകുന്നുണ്ട്.

*ഷെഡ്യൂളുകള്‍ മാറ്റം ചെയുന്നത്-
ജോലിയുടെയും മറ്റ് പ്രവര്‍ത്തി സമയങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങളും ഇതിന് ഒരു പരിധി വരെ കാരണമാകുന്നുണ്ട്.

*മുലയൂട്ടൽ - മുലയൂട്ടുന്ന അമ്മമാര്‍ക്കും ചിലപ്പോള്‍ ഈ താളം തെറ്റല്‍ സംഭവിക്കാം.

*ജനന നിയന്ത്രണ ഗുളികകൾ- ജനന നിയന്ത്രണ ഗുളികകള്‍ക്ക് ആർത്തവ ചക്രങ്ങൾ മാറ്റാൻ കഴിയും. കുടാതെ ആര്‍ത്തവം ആവര്‍ത്തിച്ച് വരാനും ഇടയാകുന്നുണ്ട്.

*അമിത ഭാരം- അമിത ഭാരം ഒരു പരിധിവരെ ആര്‍ത്തവത്തെ ബാധിക്കുന്നുണ്ട്.

*ഭക്ഷണരീതി- ഭക്ഷണ രീതിയും ഈ ആര്‍ത്തവ പ്രക്രിയയെ ബാധിക്കും. ഫാസ്റ്റ് ഫുഡ് ഒഴുവാക്കി നല്ല ഭക്ഷണ
ക്രമീകരണം ശീലമാക്കണം

*ശരീരത്തിലെ കൊഴുപ്പ് - ശരീരത്തിന് ആവശ്യത്തില്‍ അധികം കൊഴുപ്പായാലും പ്രശ്നമാണ്. അതിനാല്‍ ആരോഗ്യകരമായ ഭാരമാണ് ഈ കാലഘട്ടങ്ങളിൽ അത്യാവശ്യം.

*ആദ്യകാല ആർത്തവം -ആദ്യ ആര്‍ത്തവം ആരംഭിക്കുന്ന സമയം ആര്‍ത്തവത്തിന്റെ അളവ് കുറഞ്ഞും കൂടിയും വരാന്‍ ഇടയുണ്ട്. ഈ സമയം നല്ല വൃത്തിയോട് കൂടി ഇതിനെ സമീപിക്കണം.

*തൈറോയ്ഡ്
- തൈറോയ്ഡ് രോഗം ഉള്ളവര്‍ക്ക് ഈ താളം തെറ്റലുകള്‍ സംഭവിക്കാം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും ...

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും
ചില ശീലങ്ങള്‍ ആളുകള്‍ അറിയാതെ വളര്‍ത്തിയെടുക്കുന്നത് അവരുടെ സമാധാനത്തെ കെടുത്തിക്കളയും. ...

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും ...

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്
പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ റിലീസിനൊരുങ്ങുന്നു എമ്പുരാന്‍ കാണാന്‍ ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍
അംഗനവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരം ജീവനക്കാരായി ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവത്തിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

ചൂടാണെന്ന് കരുതി അധികം തണുപ്പിക്കാൻ നോക്കണ്ട, അമിതമായുള്ള ...

ചൂടാണെന്ന് കരുതി അധികം തണുപ്പിക്കാൻ നോക്കണ്ട, അമിതമായുള്ള  എയര്‍ക്കണ്ടീഷണര്‍ ഉപയോഗം ആരോഗ്യത്തിന് ദോഷം ചെയ്യാം
എന്നാല്‍ ഈ തണുപ്പിന്റെ ആശ്വാസത്തിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്നത് നിരവധി ആരോഗ്യ ...

ഈ സമയത്ത് ബിരിയാണി കഴിക്കുന്നത് ഒഴിവാക്കുക; ആരോഗ്യത്തിനു ...

ഈ സമയത്ത് ബിരിയാണി കഴിക്കുന്നത് ഒഴിവാക്കുക; ആരോഗ്യത്തിനു നന്നല്ല
കലോറി, കൊഴുപ്പ് എന്നിവ ധാരാളം അടങ്ങിയ ഭക്ഷണമാണ് ബിരിയാണി

വാര്‍ദ്ധക്യമെന്നാല്‍ ശരീരത്തിലെ ചുളിവുകളാണ്; വാര്‍ദ്ധക്യം ...

വാര്‍ദ്ധക്യമെന്നാല്‍ ശരീരത്തിലെ ചുളിവുകളാണ്; വാര്‍ദ്ധക്യം നീട്ടിവയ്ക്കാന്‍ സാധിക്കും!
വാര്‍ദ്ധക്യത്തിന്റെ പ്രധാന ലക്ഷണമാണ് ചുളിവുകള്‍, എന്നാല്‍ ശരിയായ പരിചരണത്തിലൂടെയും ...

ഭാരം കുറയ്ക്കുന്നതിനെ കുറിച്ച് ഇന്‍സ്റ്റഗ്രാം ...

ഭാരം കുറയ്ക്കുന്നതിനെ കുറിച്ച് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുടെ കുറിപ്പ് വൈറല്‍! പറയുന്നത് ഇക്കാര്യങ്ങള്‍
ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഇന്‍ഫ്‌ളുവന്‍സറുള്ള വ്യക്തിയാണ് മിഷേല്‍. ഇവര്‍ ആരോഗ്യസംബന്ധമായ ...

ഉറങ്ങുന്നതിനു അരമണിക്കൂര്‍ മുന്‍പെങ്കിലും മൊബൈല്‍ ഫോണ്‍ ...

ഉറങ്ങുന്നതിനു അരമണിക്കൂര്‍ മുന്‍പെങ്കിലും മൊബൈല്‍ ഫോണ്‍ മാറ്റിവയ്ക്കണം; പറയാന്‍ കാരണമുണ്ട്
സ്മാര്‍ട്ട് ഫോണിലും ലാപ്‌ടോപ്പിലും എല്ലാം ബ്ലൂ ലൈറ്റിനെ ഫില്‍റ്റര്‍ ചെയ്യാനുള്ള ആപ്പ് ...