എന്തിനാ ഇഷ്ടാ, സ്ത്രീകളുടെ ക്രീം ഉപയോഗിക്കുന്നേ?

കൊച്ചി| webdunia| Last Updated: ശനി, 3 മെയ് 2014 (15:56 IST)

ചില പുരുഷന്മാര്‍ സ്ത്രീകളുടെ തന്നെ ക്രീമുകള്‍ ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍ സ്ത്രീകളുടെ ക്രീമുകള്‍ പുരട്ടുന്നത് പുരുഷന്മാര്‍ക്ക് ഗുണം ചെയ്യില്ലെന്ന് പഠനം സൂചിപ്പിക്കുന്നു.

പുരുഷന്റെ ചര്‍മം സ്ത്രീകളേക്കാള്‍ കൂടുതല്‍ കട്ടിയുള്ളതാണ്. സ്ത്രീ ചര്‍മത്തേക്കാള്‍ ഏതാണ്ട് 25 ശതമാനം കട്ടി പുരുഷചര്‍മത്തിന് കൂടുതലാണ്. ഇതാണ് സ്ത്രീയുടെ ക്രീമുകള്‍ പുരുഷന്മാര്‍ക്ക് ഗുണം ചെയ്യില്ലെന്നു പറയുന്നതിന്റെ പ്രധാന കാരണം.

ഇതിനുള്ള ഒരു പരിഹാരം ഷേവിംഗാണ്. ഇതുവഴി ചര്‍മത്തിന്റെ കട്ടി അല്‍പമെങ്കിലും കുറയുന്നു. എന്നാല്‍ അടിക്കടി ഷേവ് ചെയ്യുന്നത് ചര്‍മത്തിന് ദോഷവുമാണ്. എങ്കിലും ഫേഷ്യല്‍, ബ്ലീച്ചിംഗ് പോലുള്ള സൗന്ദര്യസംരക്ഷണമാര്‍ഗങ്ങള്‍ക്ക് പോകുന്നതിനേക്കാള്‍ മുന്‍പ് ഷേവ് ചെയ്യുന്നത് ചര്‍മത്തിന്റ കട്ടി കുറയാനും സൗന്ദര്യസംരക്ഷണമാര്‍ഗം കൂടുതല്‍ ഫലപ്രദമാകാനും സഹായിക്കും.

സ്ത്രീകളില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ അടിക്കടി നടക്കുന്നുണ്ട്. ഇത് ചര്‍മത്തെയും ബാധിക്കും. ഇത് കണക്കാക്കിക്കൊണ്ടുള്ള തരത്തിലുള്ള ക്രീമുകളാണ് സ്ത്രീകള്‍ക്ക് വേണ്ടി നിര്‍മിക്കുന്നത്. ഇത്തരം ക്രീമുകള്‍ പുരുഷന്മാരില്‍ കാര്യമായ ഗുണങ്ങളൊന്നും ചെയ്യുന്നില്ലെന്നതാണ് സത്യം. അതിനാല്‍ പുരുഷന്മാര്‍ തങ്ങള്‍ക്കായുള്ള ക്രീമുകള്‍ മാത്രം ഉപയോഗിക്കാന്‍ ശ്രമിക്കുന്നതാണ് അഭികാമ്യം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :