കൊച്ചി മെട്രോയില്‍ ഇപ്പൊള്‍ നടക്കുന്നത് അസംബന്ധമെന്ന് മേയര്‍

കൊച്ചി| VISHNU.NL| Last Modified വെള്ളി, 2 മെയ് 2014 (16:40 IST)
കൊച്ചി മെട്രോ കാര്യത്തില്‍ സംസഥാന സര്‍ക്കാരിക്കെതിരെ മേയര്‍ ടോണി ചമ്മണി രംഗത്തെത്തി. ഇപ്പൊള്‍ നടക്കുന്നത് അനുബന്ധ ജോലികള്‍ അല്ലെന്നും അസംബന്ധമാണെന്നും പറഞ്ഞാണ് മേയര്‍ സര്‍ക്കാരിനെതിരെ രംഗത്ത് വന്നത്.

മെട്രൊ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഊണ്ടാകാവുന്ന ഗതാഗതക്കുരുക്കിനെ പറ്റി സര്‍ക്കാര്‍ പഠിച്ചിരുന്നിലെന്നും ബദല്‍ ക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും മേയര്‍ ആരോപിച്ചു. സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ചാല്‍ വികസന വിരുദ്ധനായി ചിത്രീകരിക്കപ്പെടുമെന്നതിനാലാണ് ഇത്രയും നാള്‍ മിണ്ടാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മെട്രോയുടെ അനുബന്ധ ജോലികള്‍ എന്ന പേരില്‍ ഇപ്പൊള്‍ നടക്കുന്നത് അസംബന്ധമാണെന്നും അദ്ദേഹം ആരോപിച്ചു. അശാസ്ത്രീയമായി ബാരിക്കേഡുകള്‍ സ്ഥാപിച്ചതാണ് ഇപ്പോഴത്തെ ഗതാഗതക്കുരുക്കിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :